Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫ. എംകെ സാനു അന്തരിച്ചു; വിട വാങ്ങിയത് മലയാള സാഹിത്യ തറവാട്ടിലെ കാരണവരില്‍ ഒരാള്‍

മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സാനു മാഷിന്റെ മരണത്തോടെ നഷ്ടമായത് മലയാള സാഹിത്യ ലോകത്തെ കാരണവരില്‍ ഒരാളാണ്.

കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നു.

Malayalam News

ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കാര്യമായി എതിര്‍ത്തില്ല. ഒമ്പത് ദിവസം മുന്‍പാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ജയിലില്‍ അടച്ചത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അതേസമയം അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് ഖബറടക്കും. ഇന്നലെ വൈകീട്ടോയാണ് കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം

Aug 03, 2025, 3:38 am IST

പത്തനംതിട്ട പുല്ലാട് ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ശശിയുടെ മകള്‍ ശ്യാമ (33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ശശിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Aug 02, 2025, 8:52 pm IST

അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രൊഫസര്‍ എം കെ സാനുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനു മാഷെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Aug 02, 2025, 7:46 pm IST

സാനു മാഷിന്റെ സംസ്‌കാരം നാളെ

സാനു മാഷിന്റെ മൃതദേഹം നാളെ രാവിലെ എട്ടു മണിക്ക് അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതു മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം.
Aug 02, 2025, 6:59 pm IST

പ്രൊഫ. എം.കെ. സാനുവിന് ആദരാജ്‌ലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

അതിയായ ദുഃഖത്തോടെയാണ് പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗവാര്‍ത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രഗത്ഭനായ അദ്ധ്യാപകന്‍ എന്ന നിലയില്‍ തലമുറകള്‍ക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകള്‍ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു. ജീവചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നു. 'ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍' എന്ന കൃതിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു. സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ മേഖലകളില്‍ സൃഷ്ടിച്ച ശൂന്യത നികത്താന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുഃഖത്തില്‍ പങ്കുചേരുന്നു.
Aug 02, 2025, 5:57 pm IST

എംകെ സാനു അന്തരിച്ചു

മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഷ്ടമായത് മലയാള സാഹിത്യ തറവാട്ടിലെ കാരണവരില്‍ ഒരാളാണ്.
Aug 02, 2025, 4:43 pm IST

ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ബലാത്സംഗക്കേസില്‍ ജീവപര്യന്തം

ബലാത്സംഗക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് ശിക്ഷാ വിധി. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Aug 02, 2025, 3:43 pm IST

കന്യാസ്ത്രീകള്‍ പുറത്തിറങ്ങി

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ പുറത്തിറങ്ങി. കേസില്‍ അറസ്റ്റിലായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍ ഐ എ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം
Aug 02, 2025, 3:35 pm IST

ആശ്വാസ വിധി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ് എന്ന് തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
Aug 02, 2025, 3:20 pm IST

തേജസ്വിയുടെ പേരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ദിഘ നിയമസഭാ മണ്ഡലത്തിലെ സീരിയല്‍ നമ്പര്‍ 416 ല്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഡ്രാഫ്റ്റ് റോളില്‍ തേജസ്വി യാദവിന്റെ പേര് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
Aug 02, 2025, 2:54 pm IST

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് തേജസ്വി യാദവ്

ആഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച ബീഹാര്‍ ഇലക്ടറല്‍ ഡ്രാഫ്റ്റ് പട്ടികയില്‍ തന്റെ പേര് കാണാനില്ലെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ മത്സരിക്കാന്‍ കഴിയുമെന്നും തേജസ്വി യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ബിജെപിയുടെ ഒരു സെല്ലായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
Aug 02, 2025, 2:23 pm IST

മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് 9 ദിവസം ജയിലിൽ കിടന്നതെന്ന് മന്ത്രി പി രാജീവ്. ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിധി താത്ക്കാലിക ആശ്വാസമാണ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്ന് വരണമെന്നും ഒരുതരത്തിലും ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Aug 02, 2025, 2:03 pm IST

കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം

നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് വ്യക്തമാക്കി പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകീട്ട് അഞ്ച മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.
Aug 02, 2025, 1:29 pm IST

കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ ഇടപെട്ടതെന്ന് കുമ്മനം രാജശേഖരൻ. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇടപെടലെന്നും, രാജീവ് ചന്ദ്രശേഖർ നിരന്തരം ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയെന്നും കുമ്മനം വ്യക്തമാക്കി.
Aug 02, 2025, 12:57 pm IST

സിനിമ കോണ്‍ക്ലേവിന് തുടക്കം

സിനിമ കോണ്‍ക്ലേവിന് തുടക്കം
മലയാള ചലച്ചിത്ര മേഖലയില്‍ സമഗ്രമാറ്റത്തിന് തുടക്കമിട്ട് കൊണ്ട് തലസ്ഥാനത്ത് സിനിമാ കോണ്‍ക്ലേവിന് തുടക്കമായി. നല്ല സിനിമ നല്ല നാളെ എന്ന സന്ദേശത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. സിനിമകളിലെ അമിത വയലന്‍സും മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കുന്നതും നിയന്ത്രിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നടന്‍ മോഹന്‍ലാല്‍, നടി സുഹാസിനി, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, സജി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Aug 02, 2025, 12:27 pm IST

ജാമ്യം ഉപാധികളോടെ

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത് ഉപാധികളോടെ. 50000 രൂപ, രണ്ട് പേരുടെ ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവെക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Aug 02, 2025, 11:58 am IST

മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് ജാമ്യം അനുവദിച്ചത്‌
Aug 02, 2025, 11:37 am IST

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഉടന്‍

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഉടന്‍. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് വിധി പറയുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് 9 ദിവസം മുന്‍പാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്
Aug 02, 2025, 10:54 am IST

മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

മലയാളി പാസ്റ്റര്‍ തോമസ് ജോര്‍ജിന് എതിരെ രാജസ്ഥാനില്‍ കേസ്. വിദ്വേഷ പ്രചരണം നടത്തി എന്നാരോപിച്ചാണ് കേസ്. കട്ടപ്പന സ്വദേശിയാണ്‌
Aug 02, 2025, 10:38 am IST

ഭീകരനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈന്യം. വെള്ളിയാഴ്ച ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന അഖലിലെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
Aug 02, 2025, 9:54 am IST

ഉപകരണം കാണാതായതില്‍ അന്വേഷണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ ഹാരിസിന്റെ വിഭാഗത്തിലാണ് ഉപകരണങ്ങള്‍ കാണാതായത്. മോസിലോ സ്‌കോപ്പ് എന്ന ഉപകരണ ഭാഗമാണ് കാണാതായത്.
Aug 02, 2025, 9:09 am IST

കന്യാസ്ത്രീകളുടെ അറസ്റ്റ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഢിലേക്ക്. ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിച്ചേക്കും. ഇന്നാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
Aug 02, 2025, 8:45 am IST

നിമിഷപ്രിയയുടെ വധശിക്ഷ

യെമനിലേക്ക് പ്രതിനിധികളെ അയയ്ക്കണം എന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. കാന്തപുരത്തിന്റെ അടക്കം പ്രതിനിധികളെ അയയ്ക്കണം എന്നാണ് ആവശ്യം. ചര്‍ച്ച നടക്കുന്ന കുടുംബങ്ങള്‍ തമ്മിലെന്ന് കേന്ദ്രം.
Aug 02, 2025, 8:03 am IST

ഖബറടക്കം വൈകീട്ട്

ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ മൃതദേഹം വൈകീട്ട് അഞ്ച് മണിക്ക് സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും
Aug 02, 2025, 7:19 am IST

പശുവിനെ തിരഞ്ഞ് പോയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി ബോബിയാണ് മരിച്ചത്. സ്ത്രീയുടെ മൃതദേഹത്തിന് സമീപം തന്നെ പശുവിന്റെ ജഡവും കണ്ടെത്തി
Aug 02, 2025, 7:01 am IST

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ ഇന്നലെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാഹര്‍ജിയെ എതിര്‍ത്തത്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒമ്പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുകയാണ്
Aug 02, 2025, 6:59 am IST

പോസ്റ്റുമോര്‍ട്ടം ഇന്ന്

ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. രാവിലെ എട്ടരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കും. 10 മണിക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+