Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴക്കാലം വീണ്ടും... ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സാനുമാഷിന് കേരളത്തിന്റെ അന്ത്യാഞ്ജലി

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ടും ഉണ്ട്.

ഇന്ന് രാവിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം ഇന്നലെ അന്തരിച്ച സാഹിത്യ കുലപതി പ്രൊഫ. എംകെ സാനുമാഷിന് കേരളം വിട നല്‍കി. സംസ്‌കാരം ഇന്ന് വൈകീട്ട് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടത്തി. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം

Malayalam News

Aug 03, 2025, 10:55 pm IST

അടൂര്‍ ഗോപാലകൃഷ്ണനെതിരേ വിമര്‍ശനവുമായി മന്ത്രി ഡോ. ആര്‍ ബിന്ദു
Aug 03, 2025, 10:39 pm IST

ഇന്ത്യന്‍ വംശജരായ നാല് മുതിര്‍ന്ന പൗരന്മാര്‍ അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍ അഞ്ച് ദിവസമായി കാണാതായ നാല് ഇന്ത്യന്‍ വംശജരെ കാര്‍ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന പൗരന്മാരാണ് അപകടത്തില്‍ മരിച്ചത്. പെനിസില്‍വാനിയയിലാണ് അപകടം നടന്നത്. എണ്‍പത് വയസിലേറെ പ്രായമുള്ളവരാണ് മരിച്ച നാലുപേരും. ഇവരെ കാണാതായ ശേഷം വിവിധ സംഘടനകളുടെ അടക്കം നേതൃത്വത്തില്‍ വലിയ തിരച്ചിലാണ് നടന്നത്.
Aug 03, 2025, 9:34 pm IST

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
Aug 03, 2025, 7:46 pm IST

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി പീഡനത്തിനിരയായി

ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റലിന്റെ മലയാളി ഉടമ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അഷ്‌റഫാണ് പിടിയിലായത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Aug 03, 2025, 6:45 pm IST

സാനുമാഷിന് കേരളം വിട നല്‍കി

എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും അധ്യാപകനുമായ എംകെ സാനുമാഷിന് കേരളത്തിന്റെ യാത്രാമൊഴി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ നടത്തി. രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Aug 03, 2025, 5:13 pm IST

മലയാളി കന്യാസ്ത്രീകളെ പിന്തുണച്ച് പെണ്‍കുട്ടികളുടെ അമ്മ; കുടുംബത്തിന് ഭീഷണി

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പോയതെന്ന് പെണ്‍കുട്ടികളില്‍ ഒരാളായ കമലേശ്വരി പ്രധാന്റെ അമ്മ ബുദ്ദിയ പ്രധാന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ അറസ്റ്റിലായ ശേഷം കുടുംബത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ട്. കുടുംബത്തിന്റെ കടം തീര്‍ക്കാനാണ് മകളെ ജോലിക്കു വിട്ടതെന്നും ഇവര്‍ പറഞ്ഞു.
Aug 03, 2025, 4:28 pm IST

തമിഴ്‌നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ മരണപ്പെട്ടു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Aug 03, 2025, 3:52 pm IST

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനായാണ് വിദ്യാർത്ഥി ഇറങ്ങിയത്. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ കൂടെയുള്ളവർ പരിഭ്രാന്തരായി. വിദ്യാർത്ഥിക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
Aug 03, 2025, 3:22 pm IST

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ കണ്ടെത്തി

കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ആറ് മണിക്ക് നടത്തിയ പരിശോധനക്കിടയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
Aug 03, 2025, 2:34 pm IST

ചക്രവാതച്ചുഴി; മഴ മുന്നറിയിപ്പിൽ മാറ്റം

ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ. തിരുവനന്തപുരവും കൊച്ചിയുമടക്കം 7 ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് നൽകിയത്. മൂന്ന് ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ടാവും.
Aug 03, 2025, 2:04 pm IST

വേടന്റെ കുടുംബം നടത്താനിരുന്ന വാര്‍ത്ത സമ്മേളനം മാറ്റി വെച്ചു

ബലാത്സംഗ കേസ് നേരിടുന്ന റാപ്പര്‍ വേടന്റെ കുടുംബം ഇന്ന് നടത്താനിരുന്ന വാര്‍ത്ത സമ്മേളനം മാറ്റി വെച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് വേടന്റെ സഹോദരി ഹരിത വി മുരളി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പത്രസമ്മേളനം പിന്നീട് നടത്തും എന്നും പുതുക്കിയ തീയതിയും സമയവും ഉടന്‍ പ്രഖ്യാപിക്കും എന്നും ഹരിത പറഞ്ഞു.
Aug 03, 2025, 1:40 pm IST

മഴ മുന്നറിയിപ്പില്‍ മാറ്റം

ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആഗസ്റ്റ് 5 ന് സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ട്. അടുത്ത 4 ദിവസവും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
Aug 03, 2025, 1:24 pm IST

വാഹനാപകടത്തില്‍ 11 മരണം

യുപി ഗോണ്ടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 പേര്‍ മരിച്ചു
Aug 03, 2025, 12:57 pm IST

നമ്മ മെട്രോ യെല്ലോ ലൈന്‍ ആഗസ്റ്റ് 10 ന്

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആര്‍വി റോഡിനേയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈന്‍. 19.15 കിലോമീറ്റര്‍ നീളത്തില്‍ 16 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നപുതിയ യെല്ലോ ലൈന്‍ 5,056.99 കോടി രൂപ ചെലവില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 15 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
Aug 03, 2025, 12:04 pm IST

അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി

അന്തരിച്ച പ്രൊഫസര്‍ എം കെ സാനുവിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്താണ് സാനുമാഷിന്റെ പൊതുദര്‍ശനവും സംസ്‌കാരവും. വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സാനുമാഷിന്റെ വിയോഗം.
Aug 03, 2025, 11:19 am IST

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം ശരിവെച്ച് വിദഗ്ധ സമിതി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ ഉപകരണം എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതി. ഡിസംബറില്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ ഉപകരണത്തിനായി നല്‍കിയ അപേക്ഷയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്നാണ് സമിതിുടെ കണ്ടെത്തല്‍. ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍, രോഗികളും സമ്മതിച്ചിട്ടുണ്ട്.
Aug 03, 2025, 10:43 am IST

ഡോ. രൈരു ഗോപാല്‍ അന്തരിച്ചു

കണ്ണൂരിലെ ജനകീയ ഡോക്ടര്‍ രൈരു ഗോപാല്‍ അന്തരിച്ചു. രോഗികളില്‍ നിന്ന് 2 രൂപയാണ് രൈരു ഗോപാല്‍ ഫീസായി വാങ്ങിയിരുന്നത്. പാവപ്പെട്ട നിരവധി രോഗികള്‍ക്ക് ആശ്രയമായി. സംസ്‌കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത്‌
Aug 03, 2025, 9:51 am IST

വടകരയില്‍ സ്വകാര്യബസ് സമരം

വടകരയില്‍ വീണ്ടും സ്വകാര്യ ബസ് സമരം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബലമായി താക്കോല്‍ പിടിച്ചുവാങ്ങി എന്നാരോപിച്ചാണ് സമരം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞിരുന്നു. മിന്നല്‍ സമരത്തില്‍ പങ്കെടുത്ത ബസുകളാണ് തടഞ്ഞത്
Aug 03, 2025, 9:18 am IST

ട്രെയിനുകള്‍ റദ്ദാക്കി

ആലുവ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610), എന്നിവ റദ്ദാക്കി. ഗൊരഖ്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരൂ-തിരുവനന്തപുരം വന്ദേഭാരത്, ശബരി എക്‌സ്പ്രസ്, ജാംനഗര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകി ഓടുന്നു
Aug 03, 2025, 8:49 am IST

പൊലീസിനെ ആക്രമിച്ച് പികെ ഫിറോസിന്റെ സഹോദരന്‍

കോഴിക്കോട് ലഹരിപരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. സംഭവത്തില്‍ പതിമംഗലം സ്വദേശി പികെ ബുജൈറിനെ അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍. പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല
Aug 03, 2025, 8:46 am IST

വേടന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

റാപ്പര്‍ വേടന്‍ പ്രതിയായ ബലാത്സംഗക്കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കുന്നു. പരാതിക്കാരിയായ യുവതി നല്‍കിയ മൊഴിയിലുളള വേടന്റെ സുഹൃത്തുക്കളെ നാളെ മുതല്‍ ചോദ്യം ചെയ്യും. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും വേടനെ ചോദ്യം ചെയ്യുക
Aug 03, 2025, 8:16 am IST

യുവാവ് ഭാര്യയെ കുത്തിക്കൊന്നു

പത്തംതിട്ടയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ശ്യാമയുടെ പിതാവിനും ബന്ധുവായ സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Aug 03, 2025, 7:19 am IST

കേസ് റദ്ദാക്കണം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാന്‍ കത്തോലിക്ക സഭയുടെ തീരുമാനം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തും. ഇന്നലെ ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹി രാജറായിലെ മഠത്തില്‍ എത്തിച്ചു.
Aug 03, 2025, 6:46 am IST

സാനു മാഷിന് വിട

സാഹിത്യ കുലപതി പ്രൊഫ. എംകെ സാനുമാഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകീട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. ഇന്നലെ വൈകീട്ടോടെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു സാനുമാഷിന്റെ അന്ത്യം. 99 വയസായിരുന്നു
Aug 03, 2025, 6:44 am IST

വീണ്ടും മഴ

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+