കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് കേരള സര്‍ക്കാരിന്റെ പിടിപ്പു കേട്!!നീറ്റില്‍ മലയാളത്തെ കൈവിട്ടത് കേന്ദ്രമല്ല?

പ്രാദേശിക ഭാഷകള്‍ക്കായി മറ്റ് സര്‍ക്കാരുകള്‍ അപേക്ഷ നല്‍കിയപ്പോള്‍ കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ് സൂചനകള്‍. ഇക്കാരണം കൊണ്ടാണ് മലയാള ഭാഷയെ ഉള്‍പ്പെടുത്താത്തതെന്നും വിവരങ്ങളുണ്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാള ഭാഷയെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തെ പഴിക്കണ്ട. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലയാളത്തെ അവഗണിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ് മലയാളത്തിന് പ്രാദേശിക ഭാഷ പട്ടികില്‍ കേറിപ്പറ്റാന്‍ കഴിയാതെ പോയതെന്നാണ് വിവരങ്ങള്‍.

പ്രാദേശിക ഭാഷകള്‍ക്കായി മറ്റ് സര്‍ക്കാരുകള്‍ അപേക്ഷ നല്‍കിയപ്പോള്‍ കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ് സൂചനകള്‍. ഇക്കാരണം കൊണ്ടാണ് മലയാള ഭാഷയെ ഉള്‍പ്പെടുത്താത്തതെന്നും വിവരങ്ങളുണ്ട്.

neet exam

നീറ്റ് പരീക്ഷ നടത്തിപ്പു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നുവെന്നും ഇതിന് മറുപടി നല്‍കിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പും എന്‍ട്രന്‍സ് പരീക്ഷ കണ്‍ട്രോളറുമാണ് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കേണ്ടിയിരുന്നത്.

ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയില്‍ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുമതി ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും. മലയാള ഭാഷയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കുമ്പോഴാണ് ഇത്തരത്തിലൊരു അവഗണന. ഇംഗ്ലീഷ്, ഹിന്ദി, ആസാമി, ബെംഗാളി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ നീറ്റില്‍ ഉള്‍പ്പെടുത്തിയതായി ഡിസംബര്‍ 21നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചത്.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇനി അപേക്ഷ നല്‍കിയാലും നീറ്റില്‍ മലയാളം ഉള്‍പ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്. മേയി ഏഴിനാണ് പരീക്ഷ. ഇതിന്റെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.

English summary
malayam avoid from neet, because of state government's mistake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X