ബോബന്റെയും മോളിയുടെയും സ്രഷ്ടാവ് വിടവാങ്ങി
കോട്ടയം: രണ്ട് തലമുറകളെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ബോബന്റെയും മോളിയുടെയും സ്രഷ്ടാവ് ടോംസ് (അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വിടി തോമസ്) അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ രാത്രി (ഏപ്രില്‍ 27) 10.45 ഓടെ കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബോധം മറഞ്ഞ് രോഗശയ്യയിലായിരുന്നു ടോംസ്.
1929 ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി ടി കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ് ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തിട്ടുള്ള ടോംസ് കാര്‍ട്ടൂണിസ്റ്റായ ജ്യേഷ്ഠന് പീറ്റര്‍ തോമസിനെ പിന്തുടര്ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്ക്കെത്തുന്നത്. ദീപികയില്‍ കാര്‍ട്ടൂണിസ്റ്റായി തുടങ്ങിയ ടോംസ് 1961 മുതല്‍ 1987 വരെ മലയാള മനോരമയിലും പ്രവൃത്തിച്ചു.

അയല്‍വീട്ടിലെ കുട്ടികളായിരുന്ന ബോബനും മോളിയും വേലി ചാടി തന്റെ വീടിന്റെ അടുക്കള വഴി സ്കൂളിലേക്കു പോയിരുന്നതില്‍ നിന്നാണു മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനു മോളിയും പിറന്നത്. ടോംസിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ കഥാപാത്രങ്ങളുടെ പേരുകള്‍ പിന്നീട് സ്വന്തം മക്കള്‍ക്കും നല്‍കിയിരുന്നു.
ആനുകാലിക സംഭവങ്ങളെ ഇത്രത്തോളം ലളിതമായി കാര്‍ട്ടൂണിലെ അപഗ്രഥിച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റുമുണ്ടാകില്ല. രാഷ്ട്രീയ, മത മേലധ്യക്ഷന്‍മാരെയെല്ലാം രൂക്ഷമായി കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നുവെങ്കിലും ഒരാള്‍ പോലും അദ്ദേഹത്തെ എതിര്‍ത്തിരുന്നില്ല.
തെരീസക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. മക്കള്‍; ബോബന് (ടോംസ് കോമിക്സ്), മോളി, റാണി (ആരോഗ്യ വകുപ്പ്), ഡോ. പീറ്റര്‍ (യുകെ), ബോസ് (ടോംസ് കോമിക്സ്), ഡോ. പ്രിന്‍സ് (സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ജോണ്സണ് ആന്റ് ജോണ്സണ് മുംബൈ).
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications