യുവതിയെ കടന്നുപിടിച്ചു:തിരക്കഥാകൃത്ത് അറസ്റ്റില്‍
കൊച്ചി: യുവതിയെ കടന്നുപിടിച്ച മലയാള തിരക്കഥാകൃത്ത് അറസ്റ്റില്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്ത്രിന്റെ തിരക്കഥാകൃത്തായ ഹഷീര്‍ മുഹമ്മദാണ് അറസ്റ്റിലായത്.
കൊച്ചിയിലെ തൈക്കൂടത്തെ ഫഌറ്റില്‍ നിന്നാണ് മരട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അന്തോളജി സിനിമയായ അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ഹഷീല്‍ വെള്ളിത്തിരയിലേക്കെത്തിയത്. ആമി എന്ന പേരില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.
പിന്നീട് ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനും ഒന്നിച്ചഭിനയിച്ച നാലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതി. സമീര്‍ താഹില്‍ സംവിധാനം ചെയ്ത ഈ ചിത്രം യുവത്വത്തിന്റെ ഇടയില്‍ വലിയ തരംഗമായിരുന്നു












Click it and Unblock the Notifications