Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി സീരിയല്‍ താരം വിമാനത്തില്‍ വച്ച് മരിച്ചു

ന്യൂജേഴ്‌സി: മലയാളിയായ സീരിയല്‍ താരം വിമാനയാത്രക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. ജോസഫ് മാത്യു കുറ്‌റോലമഠം ആണ് മരിച്ചത്. ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് ഷാര്‍ലറ്റിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചാണ് മരണം.

Joseph Mathew Serial

അക്കര കാഴ്ചകള്‍ എന്ന സീരിയലിലൂടെയാണ് ജോസഫ് മാത്യു ശ്രദ്ധേയനായത്. വൈദികന്റെ വേഷമായിരുന്നു ഈ സീരിയലില്‍ ഇദ്ദേഹത്തിന്.

അക്കരക്കാഴ്ചകള്‍ സംവിധാനം ചെയ്ത അബി വര്‍ഗ്ഗീസിന്റെ സിനിമയുടെ ഷൂട്ടിങില്‍ ആയിരുന്നു ജോസഫ് മാത്യു ഉണ്ടായിരുന്നത്. ഫഹദ് ഫാസില്‍ ആണ് ഈ ചിത്രത്തിലെ നായകന്‍.

1991 ല്‍ ആണ് ജോസഫ് മാത്യു അമേരിക്കയില്‍ എത്തുന്നത്. അവിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.

അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു ജോസഫ് മാത്യു. ഫൈന്‍ ആര്‍ട്‌സ് മലാളം തീയേറ്ററിന്റെ മുന്‍ പ്രസിഡന്റ് ആണ്. ഫൈന്‍ ആര്‍ട്‌സ് അടുത്ത മാസം അറ്റ്‌ലാന്റയില്‍ അവതരിപ്പിക്കാനിരുന്ന നാടകത്തില്‍ പ്രധാന വേഷം ജോസഫ് മാത്യുവിനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+