നടന്‍ കൈലാസ് നാഥ് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍
തിരുവനന്തപുരം: നടന്‍ കൈലാസ് നാഥ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. നടി സീമ ജി നായര്‍ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൈലാസ് നാഥ് ശ്രദ്ധിക്കപ്പെട്ടത്. ഏറെനാള്‍ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ 'ഇത് നല്ല തമാശ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സേതുരാമയ്യര്‍ സിബിഐ സ്വന്തമെന്ന പദം, ഇരട്ടി മധുരം, ശ്രീനാരായണ ഗുരു എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.












Click it and Unblock the Notifications