Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ജീവിതം എങ്ങനെയും ജീവിച്ച് തീർക്കണമല്ലോ': അപർണ നായർ അവസാന പോസ്റ്റുകളിലൂടെ പറയുന്നത്

സിനിമ സീരിയില്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിയോഗം. താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാർത്ത പലർക്കും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും താരം വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ചില പോസ്റ്റുകള്‍. ഫെയ്സ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി അപർണ പങ്കുവയ്ക്കാറുണ്ട്. അതേസമയം, മകളുടെ ചിത്രമാണ് താരം അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇളയ മകളുടെ ഫോട്ടായാണ് താരം അവസാനമായി ഷെയർ ചെയ്തിരിക്കുന്നത്.

aparna-nair

''എന്റെ ഉണ്ണി കളി പെണ്ണ്'' എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അപർണ്ണയുടെ ഈ പോസ്റ്റ്. ഈ കുഞ്ഞിനെ തനിച്ചാക്കാന്‍ എങ്ങനെ സാധിച്ചുവെന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ ചോദിക്കുന്നത്.

അതേസമയം, സമീപ കാലത്ത് മറ്റ് പോസ്റ്റുകളിലെല്ലാം തന്റെ ഉള്ളിലെ ദുഃഖം പങ്കുവെക്കാന്‍ താരം ശ്രമിച്ചിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വാചകങ്ങളാണ് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. 'ഈ ജീവിതം അങ്ങനെ എങ്കിലും ഒന്ന് ജീവിച്ചു തീർക്കണം മാത്രമേ ഉള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറത്ത്. അതൊക്കെ വച്ചിട്ടാണ് ഈ ചിരിക്കുന്നതും കളിക്കുന്നതും ഒക്കെ' എന്നാണ് ഒരു പോസ്റ്റിലെ ബാക്ഗ്രൗണ്ട് വോയിസ്.

'ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്. 'ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,' എന്നാണ് മറ്റൊരു പോസ്റ്റില്‍ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

serial-actress-aparna

'ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,' എന്നാണ് താരത്തിന്റെ മറ്റൊരു പോസ്റ്റിലൂടെ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്.

ഒരുപാട് സങ്കടങ്ങങ്ങൾ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്നോർക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങൾ ആകാം. പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെയെന്ന പോസ്റ്റും അപർണ പങ്കുവെച്ചിട്ടുണ്ട്.

സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. ത്രയ, കൃതിക എന്നീ രണ്ട് മക്കളുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. മേഘതീർത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

നിരാഞ്ജനപ്പൂക്കൾ, ദേവസ്പർശം, പെന്‍മസാല, ബ്രിട്ടീഷ് ബംഗ്ലാവ്, നല്ല വിശേഷം, കല്‍ക്കി, കടല് പറഞ്ഞ കഥ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു. ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ച താരം നിരവധി പരസ്യചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+