കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നല്‍കാത്തതിനെ തുടര്‍ന്ന് മലയാളം സീരിയല്‍ നടിയെ തട്ടിക്കൊണ്ടുപോയി

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: പലിശയ്ക്കു വാങ്ങിയ പണം തിരിച്ചു തന്നില്ലെന്ന് ആരോപിച്ച് മലയാളം സീരിയല്‍ നടിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി. പേരാമംഗലം കുറുമാലി സ്വദേശിനിയായ സീരിയല്‍ നടിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നെന്മണിക്കര കടലാശ്ശേരി കരോട്ട് വീട്ടില്‍ പ്രശാന്ത്(23), പഴയന്നൂര്‍ കല്ലേപ്പാടം വീട്ടിക്കല്‍ രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പലിശക്കാരില്‍ നിന്നും ഒരു ലക്ഷം രൂപ നടി കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് പറഞ്ഞ ദിവസത്തിനകം തിരിച്ചു നല്‍കിയില്ല. ഇതേക്കുറിച്ച് സംസാരിക്കുനുണ്ടെന്ന് പറഞ്ഞ് പ്രതികള്‍ നടിയെ ഗിരിജാ തിയേറ്ററിന് സമീപത്തേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്നും വാഹനത്തില്‍ കയറ്റിയ നടിയെ പാടൂക്കാടുള്ള വാടകമുറിയില്‍ കൊണ്ടുപോയി കെട്ടിയിടുകയായിരുന്നു.

thrissur-map

കയ്യില്‍ പണമില്ലെന്നും തത്കാലം ഭര്‍ത്താവിന്റെ കാര്‍ നല്‍കാമെന്നും നടി സംഘത്തെ അറിയിച്ചു. കാര്‍ ഗിരിജാ തിയേറ്ററിന് സമീപത്ത് കൊണ്ടുവന്നിടാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവ് ഇക്കാര്യം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കാര്‍ ഗിരിജാ തിയേറ്ററിനു സമീപം കൊണ്ടുവന്നിടുകയും ചെയ്തു.

പിന്നീട് കാറെടുക്കാനായി ബൈക്കിലെത്തിയ സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും നടിയെ വാടക വീട്ടില്‍ കെട്ടിയിട്ടതായ വിവരത്തെ തുടര്‍ന്ന് വനിതാ പോലീസുമായി സ്ഥലത്തെത്തി മോചിപ്പിക്കുകയായിരുന്നു. പ്രതികളെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Two Arrests over malayalam serial actress actress kidnap in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X