കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിങിനു പുറപ്പെട്ട മോഹന്‍ലാലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

കാലടി: പ്രശസ്ത താരം കല്‍പന മരിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഇതിനിടയിലാണ് മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടൂവെന്ന വാര്‍ത്തയെത്തുന്നത്. സംഭവം എന്താണെന്നറിയാതെ എല്ലാവരും ഒരു നിമിഷം പകച്ചു നിന്നു പോയി. ഞങ്ങളുടെ പ്രിയതാരത്തിനു എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

മോഹന്‍ലാലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നു കേട്ടപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ദീര്‍ഘ നിശ്വാസമിട്ടു. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങിനു പുറപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

mohanlalcaraccident

അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറിയാണ് ലാലിന്റെ കാറുമായിടിച്ചത്. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വെച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലും സഹപ്രവര്‍ത്തകരും പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

അപകടം നടന്നയുടന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തുകയും ടിപ്പര്‍ ലോറി ഡ്രൈവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ലാലിപ്പോള്‍.

English summary
Kerala Super star Mohanlal’s latest Malayalam cinema Puli Murugan is going on. On Wednesday 27 January 2016 while Mohanlal was going to the shooting location of the movie Puli Murugan, his car collided with a Tipper Lorry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X