കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: മലയാളം സീരിയൽ രംഗത്ത് പ്രതിസന്ധി, ചിത്രീകരണം നിർത്തലാക്കി, കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീഷണി വർധിക്കുമ്പോൾ ടിവി സീരിയൽ രംഗത്തും പ്രതിസന്ധി വർധിക്കുന്നു. സംസ്ഥാനത്തെ എല്ലാ മലയാളം ടെലിവിഷൻ സീരിയലുകളുടേയും ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെക്കാനാണ് മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ തീരുമാനം. ഇതോടെ മാർച്ച് 20 മുതൽ 31 വരെ നടത്താനിരുന്ന സീരിയൽ ഷൂട്ടിംഗ് മുടങ്ങും. ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് ഷൂട്ടിംഗ് നിർത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

കണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി,ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍;ആശങ്കകണ്ണൂരില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയുമായി തിരിച്ചെത്തി,ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍;ആശങ്ക

രാജ്യത്ത് കൂടുതൽ പേരിലേക്ക് കൊറോണ പടരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിനായി ആളുകൾ ഒത്തുകുടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തി വരുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിട്ടുണ്ട്. കേരളത്തിലും സമാന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇതിന് പുറമേ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി വിവാഹം, ആരാധനാലയങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 മുൻകരുതലുകൾ എന്തെല്ലാം

മുൻകരുതലുകൾ എന്തെല്ലാം

12 ദിവസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ സൈറ്റുകളിൽ മാസ്ക്, സാനിറ്റൈസറുകൾ എന്നിവ ലഭ്യമാക്കണമെന്നും ഫ്രട്ടേണിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. മലയാളം ഫ്രട്ടേണിറ്റി ചെയർമാൻ സുരേഷ് ഉണ്ണിത്താനാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുള്ളത്.

സിനിമാ നിർമാണം നിർത്തിവെച്ചു

സിനിമാ നിർമാണം നിർത്തിവെച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാത്തരത്തിലുള്ള സിനിമാ നിർമാണവും നിർത്തിവെക്കാൻ ഇന്ത്യൻ മോഷൻ പിക്ചേഴസ് നേരത്തെ തീരുമാനിച്ചിരുന്നു. മാർച്ച് 15ന് സംഘടന സംഘടിപ്പിച്ച അടിയന്തര കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രോഗ്രാമുകൾ നിർത്തിവെക്കാൻ സന്നദ്ധത അറിയിച്ച് മുൻനിര ടിവി പ്രോഗ്രാം നിർമാതാക്കളും രംഗത്തെത്തിയിരുന്നു.

 മൂന്ന് ദിവസത്തിനകം തിരിച്ചെത്താൻ നിർദേശം

മൂന്ന് ദിവസത്തിനകം തിരിച്ചെത്താൻ നിർദേശം

ഇന്ത്യയിലോ വിദേശത്തോ ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടക്കുന്നുവെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ചിത്രീകരണം അവസാനിപ്പിച്ച് തിരിച്ചെത്താനും സംഘടന നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 31ന് ശേഷം സാഹചര്യം മെച്ചപ്പെടുകയാണെങ്കിൽ ഷൂട്ടിംഗ് പുനാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് സംഘടനയുടെ നിലപാട്.

 ബിഗ്ബോസ് നിർത്തിവെച്ചു

ബിഗ്ബോസ് നിർത്തിവെച്ചു


കൊറോണ ഭീതിയെത്തുടർന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് സീസൺ -2 റിയാലിറ്റി ഷോ ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ചിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് പരിപാടിയുടെ നിർമാതാക്കളായ എൻഡമോൾ ഷൈൻ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam
മൂന്ന് ചിത്രങ്ങളുടെ റിലീസ്

മൂന്ന് ചിത്രങ്ങളുടെ റിലീസ്

മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്താനിരുന്ന സിനിമാ റിലീസുകൾ ഒഴിവാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് സിനിമാ തിയ്യറ്ററുകളും അടച്ചിട്ടുണ്ട്. ഇതോടെ മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ നായകനായി പുറത്തിറങ്ങാനിരുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ റിലീസും മാറ്റിവെച്ചിരുന്നു. ലാൽ സംവിധാനം ചെയ്യുന്ന സുനാമി എന്ന ചിത്രത്തിന്റെും മഞ്ജു വാര്യർ അഭിനയിക്കുന്ന ലളിതം സുന്ദരം, മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് എന്നി സിനിമകളുടെയും ചിത്രീകരണം കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്നു.

English summary
Malayalam TV serial shooting cancells in Kerala over Coronavirus scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X