കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 രൂപ മതിപ്പ് വിലയുള്ള ഭൂമി വാങ്ങുന്നത് 1.60 ലക്ഷത്തിന്: വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതിയെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. ധനാഭ്യാര്‍ത്ഥ ചര്‍ച്ചയ്ക്കിടെ ലീഗ് അംഗം സി മമ്മൂട്ടിയാണ് അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി 1.60 ലക്ഷം രൂപയ്ക്കാണ് സര്‍വ്വകലാശാല ഏറ്റെടുക്കുന്നതെന്നാണ് സി മമ്മൂട്ടിയുടെ ആരോപണം. ഭൂമി വില്‍ക്കുന്നതിന് പിന്ന് തിരൂരില്‍ മത്സരിച്ച ഇടതുസ്ഥാനാര്‍ത്ഥി ഗഫൂറാണെന്നും അദ്ദേഹം ആരോപിച്ചു.

<strong> മലയാളത്തിലെ ആദ്യ വനിതാ സംവിധായക വിജയനിര്‍മ്മല അന്തരിച്ചു; ഭാര്‍ഗ്ഗവീനിലയത്തിലെ നായിക</strong> മലയാളത്തിലെ ആദ്യ വനിതാ സംവിധായക വിജയനിര്‍മ്മല അന്തരിച്ചു; ഭാര്‍ഗ്ഗവീനിലയത്തിലെ നായിക

ഭൂമി ഇടപാടില്‍ ഒരു ഭരണപക്ഷ എംഎല്‍എയുടെ സഹോദര പുത്രനും ഇടപെട്ടിണ്ടെന്നും സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്നും സി മമ്മൂട്ടി ആവശ്യപ്പെട്ടു. കുറഞ്ഞ വിപണി വിലയുള്ള ഭൂമി വൻ തുക നല്കി ഏറ്റെടുക്കുന്നതിൽ സി മമ്മൂട്ടി രാവിലെ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. പക്ഷെ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

niyamasbha

ഇറങ്ങിപ്പോയതിന് പിന്നാലെ മന്ത്രി ജലീലിനെതിരെ രംഗത്ത് വന്നു. മലയാളം സർവകലാശാലക്ക് തീരുര്‍ വെട്ടത്തു ചതുപ്പു നിലവും കണ്ടൽ കാടും ഏറ്റെടുക്കുന്നതില്‍ വൻ അഴിമതി ഉണ്ടെന്നും മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം വെട്ടത്ത് ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് യു ഡി എഫ്‌ സർക്കാർ കാലത്താണെന്നും ഈ സർക്കാർ വില കുറയ്ക്കുക ആണ് ചെയ്തതെന്നുമായിരുന്നു പ്രതിപക്ഷ ആരോണപത്തിനുള്ള ജലീലിന്‍റെ മറുപടി.

<strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്</strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്

English summary
malayalam university land bribe in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X