• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മീശ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് മലയാളം വാരിക.... മുട്ടുമടക്കിയാല്‍ മുട്ടിലിഴയേണ്ടി വരും

കൊച്ചി: എസ് ഹരീഷിന്റെ നോവല്‍ മീശ സംഘപരിവാറിന്റെ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചതില്‍ പ്രതിഷേധം കത്തിപ്പടരുന്നു. സംഘപരിവാര സംഘടനകളെ കേരളത്തില്‍ വേരുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് സാംസ്‌കാരിക നായകരും പ്രസാധകരും ഒന്നടങ്കം പറയുന്നത്. അതേസമയം ധീരനിലപാടുമായി മലയാളം വാരിക ലരംഗത്തെത്തിയിട്ടുണ്ട്. നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളം വാരിക. ആക്രമണത്തില്‍ മുട്ടുമടക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംവിധായകന്‍ ആഷിഖ് അബു, സന്തോഷ് എച്ചിക്കാനം, സച്ചിദാനന്ദന്‍ എന്നിവര്‍ ഹരീഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നേരത്തെ ബെന്യാമിന്‍ ഹരീഷിനെ വിമര്‍ശിച്ചതിന് പ്രമോദ് രാമന്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ ഹിന്ദുത്വ സംഘടനകളെ എതിര്‍ക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. ചിലര്‍ മാതൃഭൂമിയെ തുറന്ന് വിമര്‍ശിച്ചിട്ടുമുണ്ട്.

ഞങ്ങള്‍ പ്രസിദ്ധീകരിച്ചോളാം

ഞങ്ങള്‍ പ്രസിദ്ധീകരിച്ചോളാം

മാതൃഭൂമി പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളം വാരിക. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണി കൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരന് നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍ തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടി വരുമെന്നും വാരികയുടെ പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. അതേസമയം അപ്രതീക്ഷിത കോണില്‍ നിന്നാണ് ഹരീഷിന് പിന്തുണ ലഭിച്ചിരിക്കുന്നത്.

ഹരീഷിന് പൂര്‍ണ പിന്തുണ

ഹരീഷിന് പൂര്‍ണ പിന്തുണ

ഹരീഷിനും കുടുംബത്തിനുമെതിരായ സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരിക ലോകവും പ്രസിദ്ധീകരണ ശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. ഈയൊരു സന്ദര്‍ഭത്തില്‍ ഹരീഷിന് വാരികയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും പത്രാധിപ സമിതി വ്യക്തമാക്കി. അതേസമയം മാതൃഭൂമിയില്‍ നിന്ന് നോവല്‍ പിന്‍വലിച്ച ഹരീഷ് പക്ഷേ വീണ്ടും ഇത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആയിരം പ്രസാധകര്‍ വരും

ആയിരം പ്രസാധകര്‍ വരും

നല്ല പ്രതിഭയുള്ള, നല്ല നട്ടെല്ലുള്ള മനുഷ്യനാണ് എസ് ഹരീഷെന്ന് ആഷിഖ് അബു പറഞ്ഞു. അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ട പ്രസാധകര്‍ പിന്‍വലിഞ്ഞു. അത് മാത്രമാണ് നടന്നത്. മാതൃഭൂമിക്ക് മീശ വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും. ഹരീഷിനോട് ആവര്‍ത്തിച്ചുള്ള ഐക്യദാര്‍ഢ്യം. ഇതിന് ശേഷം ഹരീഷിന്റെ കുറിപ്പും ആഷിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ നോല്‍ മീശ ഞാന്‍ പിന്‍വലിക്കുകയാണ്. സമൂഹം വൈകാരികത അടങ്ങി നോവല്‍ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടെന്മ് തോന്നുമ്പോള്‍ പുറത്തിറക്കും.

എത്ര പേര്‍ നോവല്‍ വായിച്ചിട്ടുണ്ട്

എത്ര പേര്‍ നോവല്‍ വായിച്ചിട്ടുണ്ട്

മീശ ചുട്ടുകരിക്കാന്‍ ചൂട്ടുകെട്ടുന്നവരില്‍ എത്ര പേര്‍ ആ നോവല്‍ വായിച്ചിട്ടുണ്ടെന്നും കേവലം രാഷ്ട്രീയമായ മുതലെടുപ്പിന്റെ പേരില്‍ മീശ പോലുള്ള ഒരു നല്ല കൃതിയെ ദയവു ചെയ്ത് ഞെക്കി കൊല്ലരുതെന്നും സന്തോഷ് എ്ച്ചിക്കാനം പറഞ്ഞു. മീശയില്‍ പ്രഭാതസവാരിക്കിടെ കൂടെ നടക്കാറുണ്ടായിരുന്ന നോവലിസ്റ്റിന്റെ സുഹൃത്തി കാലത്ത് കുളിച്ച് അമ്പലത്തില്‍ പോകുന്ന വെളുത്ത പെണ്‍കുട്ടികളെ കുറിച്ച് പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് തന്നെ ഇരിക്കട്ടെ. ഇങ്ങനെ വായില്‍ തോന്നിയതൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വിളിച്ച് പറയുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

രാഷ്ട്രീയമായ മുതലെടുപ്പ്

രാഷ്ട്രീയമായ മുതലെടുപ്പ്

സുഹൃത്ത് പറയുന്നതിനെ അംഗീകരിച്ചതായോ ശരിവെച്ചതായോ നോവലില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ. അയാള്‍ കേള്‍വിക്കാരന്‍ മാത്രമാണ്. സുഹൃത്തിനെ അയാള്‍ പിന്തുണച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അയാളെ കുറ്റക്കാരനായി മുദ്രകുത്താം. ഒരു ഫുട്‌ബോള്‍ മാച്ചിലെ കളിക്കാരനാണ് കഥാപാത്രങ്ങള്‍. എഴുത്തുകാരന്‍ റഫറിയും. കേവലം രാഷ്ട്രീയമായ മുതലെടുപ്പിന്റെ പേരില്‍ മീശ പോലുള്ള നല്ല ഒരു കൃതിയെ ദയവ് ചെയ്ത് ഞെക്കികൊല്ലരുത്. എഴുത്തുകാരനും കഥാപാത്രങ്ങളും ഒന്നല്ല എന്ന് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും നിങ്ങള്‍ കാണിക്കണം. ഹരീഷിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നോവല്‍ പിന്‍വലിച്ച് കൊണ്ടുള്ള പ്രസ്താവന പിന്‍വലിക്കുകയെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.

കേരളത്തിന് നാണക്കേട്

കേരളത്തിന് നാണക്കേട്

മീശ പിന്‍വലിച്ചത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളവും ഫാസിസ്റ്റ് ഭീഷണിയില്‍ വീണിരിക്കുകയാണ്. ഹരീഷിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടും ആഭ്യന്തര വകുപ്പ് നടപടിയെടുക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നുവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും മര്‍ദനത്തിലൂടെ ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ മടിക്കാറില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ബെന്യാമിന് മറുപടി

ബെന്യാമിന് മറുപടി

ഹരീഷ് അരാഷ്ട്രീയവാദിയാണെന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ ആരോപണത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമന്‍ രംഗത്തെത്തിയിട്ടുണ്ട്. മീശയുടെ മൂന്ന് അധ്യായം വായിച്ചിരുന്നെങ്കില്‍ ബെന്യാമിന് പറയാന്‍ കഴിയുമായിരുന്നില്ല ഹരീഷ് അരാഷ്ട്രീയവാദിയാണെന്ന്. അല്ലെങ്കില്‍ അദ്ദേഹത്തിന് മനസ്സിലായില്ല എ്‌ന് കരുതേണ്ടി വരും. മീശ വെച്ച ദളിതന്‍ എന്ന മുഖ്യകഥാപാത്രം സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹിക സംഘര്‍ഷങ്ങളിലേക്കാണ് നോവല്‍ എത്തിനില്‍ക്കുന്നത്. മലയാളത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള നോവല്‍ ആയിരിക്കും മീശയെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു എന്നാണ് പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്‍ഡിഎ തകര്‍ച്ചയുടെ വക്കില്‍.... ശിവസേന സഖ്യം വിടും.... ഒഴിവാക്കാനുറച്ച് ബിജെപി!!

ഹരീഷിന് പിന്തുണയുമായി ജി സുധാകരന്‍... ഒപ്പം എഴുത്തുകാരും..... സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സുധാകരന്‍!!

English summary
malayalam weekly ready to publish meesha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more