കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അധ്യാപക കഥകള്‍ ഇനിയില്ല'; അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

  • By Muralidharan
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അക്ബര്‍ കക്കട്ടിലിനെയും പുതുവര്‍ഷം കൊണ്ടുപോയി. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 62 വയസ്സായിരുന്നു. പുലര്‍ച്ചെ 5 മണിയോടെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. ന്യൂമോണിയ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം.

സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ടവനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന അധ്യാപകന്‍. മലയാളത്തില്‍ അധ്യാപക കഥകള്‍ എന്ന ഒരു സാഹിത്യശാഖയ്ക്ക് തന്നെ രൂപം നല്‍കിയത് കക്കട്ടിലാണ്. കഥ, ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി എണ്ണമറ്റ എഴുത്തുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്

കോഴിക്കോടിന്റെ സ്വന്തം

കോഴിക്കോടിന്റെ സ്വന്തം

കോഴിക്കോട് മലയാള സാഹിത്യത്തിന് നല്‍കിയ എഴുത്തുകാരില്‍ പ്രമുഖനായിരുന്നു അക്ബര്‍ കക്കട്ടില്‍. 1954 ജൂലൈ 7 നായിരുന്നു ജനനം. പേരിനൊപ്പമുള്ള കക്കട്ടില്‍ ജന്മനാടാണ്. മാതാവ് സി കെ കുഞ്ഞാമിന. പിതാവ് പി അബ്ദുള്ള.

വിദ്യാഭ്യാസവും നാട്ടില്‍

വിദ്യാഭ്യാസവും നാട്ടില്‍

കോഴിക്കോട്, തലശ്ശേരി തുടങ്ങിയ നഗരങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഫറൂഖ് കോളജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം.

അധ്യാപകനായ എഴുത്തുകാരന്‍

അധ്യാപകനായ എഴുത്തുകാരന്‍

മലയാളത്തിലെ അധ്യാപക കഥാകൃത്തുക്കളില്‍ പ്രമുഖനാണ് അക്ബര്‍ കക്കട്ടില്‍. വട്ടോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടയം നവോദയ വിദ്യാലയം, കൂത്താളി ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.

എഴുത്ത് തുടങ്ങിയത്

എഴുത്ത് തുടങ്ങിയത്

മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ എഴുത്ത് തുടങ്ങിയത്. വിദ്യാര്‍ഥിയായിരിക്കേ ബാലപംക്തിയിലൂടെയായിരുന്നു ഇത്. പിന്നീട് പല ഘട്ടങ്ങളിലായി 4 നോവലും മുപ്പതോളം കഥാസമാഹാരങ്ങളും എണ്ണമറ്റ ഉപന്യാസങ്ങളും ആ തൂലികയില്‍ നിന്നും പിറന്നു.

അധ്യാപക കഥകളുടെ കക്കട്ടില്‍

അധ്യാപക കഥകളുടെ കക്കട്ടില്‍

അധ്യാപക സര്‍വ്വീസ് സ്റ്റോറിയിലൂടെ പുതിയൊരു എഴുത്ത് ശാഖ തന്നെ അക്ബര്‍ കക്കട്ടില്‍ തുറന്നു. അധ്യാപക കഥകള്‍. ക്ലാസ് മുറി അനുഭവങ്ങളെ ഇത്ര ലളിതമായും സരസമായും ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരന്‍ മലായളത്തിലില്ല എന്ന് തന്നെ പറയാം.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എസ് കെ പൊറ്റക്കാട്ട് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

അറം പറ്റിയ അവാര്‍ഡ്

അറം പറ്റിയ അവാര്‍ഡ്

എസ് കെ പൊറ്റക്കാട്ട് പുരസ്‌കാരം നേടിക്കൊടുത്ത നോവലിന്റെ പേര് മൃത്യുയോഗം. മരണത്തെക്കാളും കൂടുതല്‍ പേടിപ്പിക്കുന്ന രോഗങ്ങളാണ് ഇതിവൃത്തം.

എഴുത്തുകള്‍ ഇങ്ങനെ

എഴുത്തുകള്‍ ഇങ്ങനെ

മൃത്യുയോഗം, സ്‌ത്രൈണം, സ്‌കൂള്‍ ഡയറി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം മൈലാഞ്ചിക്കാറ്റ്, ശമീല ഫഹ്മി, ഇപ്പോള്‍ ഉണ്ടാകുന്നത് എന്നിങ്ങനെയാണ് അക്ബര്‍ കക്കട്ടിലിന്റെ പ്രധാന കൃതികള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Famous Malayalam writer Akbar Kakkattil passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X