Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടി മേഘ കാറപകടത്തില്‍പ്പെട്ടു; വാഹനം തലകീഴായി മറിഞ്ഞു, രക്ഷിക്കാന്‍ മടിച്ച് നാട്ടുകാര്‍, ഒടുവില്‍

കൊച്ചി: പ്രമുഖ യുവനടി മേഘ മാത്യുവിന് വാഹനപകടത്തില്‍ പരിക്ക്. മേഘ യാത്ര ചെയ്തിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി. മേഘയുടെ കാര്‍ തലകീഴായി മറിഞ്ഞു. ഒരു മണിക്കൂറോളം ആരും സഹായിക്കാതെ കാറില്‍ തന്നെ നടി കിടക്കുന്ന നടുക്കുന്ന സാഹചര്യവുമുണ്ടായി. ടൊവിനോ ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ, മോഹന്‍ലാല്‍ നായകനായ നീരാളിയിലും മന്ദാരത്തിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു മേഘ. നടിക്കൊപ്പം കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല. വിവരങ്ങള്‍ ഇങ്ങനെ...

കാര്‍ തലകീഴായി മറിഞ്ഞു

കാര്‍ തലകീഴായി മറിഞ്ഞു

എറണാകുളം മുളന്തുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. മേഘ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ അമിത വേഗതയില്‍ ഇടിക്കുകയായിരുന്നു. മേഘയുടെ കാര്‍ തലകീഴായി റോഡിന്റെ വശത്തേക്ക് മറിഞ്ഞു. നടിക്ക് ഉടന്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഏറെ നേരം കാറില്‍ തന്നെ കിടക്കേണ്ടി വന്നു.

കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല

കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല

മേഘ സഞ്ചരിച്ച കാര്‍ അവര്‍ തന്നെയാണ് ഓടിച്ചിരുന്നത്. കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല. കനത്ത മഴ പെയ്യുന്ന വേളയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ മേഘയുടെ കാര്‍ തലകീഴായി മറിയുകയായിരുന്നു. എറണാകുളത്തെ താമസസ്ഥലത്ത് നിന്ന് സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു മേഘ.

ഒരു ഡോക്ടറുട കാര്‍

ഒരു ഡോക്ടറുട കാര്‍

ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇത് ഒരു ഡോക്ടറുട കാറാണെന്ന് ബോധ്യമായിട്ടുണ്ട്. മേഘയുടെ കാര്‍ ഒരു മണിക്കൂറോളം തല കീഴായി കിടന്നു. നടിയെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല. അധിക പേരും നടിയെ തിരിച്ചറിഞ്ഞിരുന്നില്ല. മേഘയ്ക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.

കൈയ്യില്‍ ചതവുണ്ട്

കൈയ്യില്‍ ചതവുണ്ട്

ഒട്ടേറെ പേര്‍ വന്നു നോക്കിയ ശേഷം പോകുകയായിരുന്നു. ചിലര്‍ കാറിന് ചുറ്റും കൂടി നിന്നെങ്കിലും നടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചില്ല. മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. നടിക്ക് കാര്യമായ പരിക്കില്ല. കൈയ്യില്‍ ചതവുണ്ട്. ശരീര വേദനയുണ്ടെന്നും അപകടത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്നും നടിയുമായി ബന്ധമുള്ളവര്‍ പ്രതികരിച്ചു.

പാലക്കാട്ടേക്ക് പോകും

പാലക്കാട്ടേക്ക് പോകും

എന്നാല്‍ കാര്‍ ഭാഗികമായി തകര്‍ന്നു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലക്കാട് ഷൂട്ടിങിന് ഉടന്‍ പുറപ്പെടുമെന്ന് നടിയുമായി ബന്ധമുള്ളവര്‍ പറഞ്ഞു. ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലിയാന്‍സിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് മേഘ പാലക്കാട്ടേക്ക് പോകുന്നത്.

വിവരങ്ങള്‍ ഇങ്ങനെയും

വിവരങ്ങള്‍ ഇങ്ങനെയും

മുളന്തുരുത്തി പള്ളിത്താഴം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്‍വശത്താണ് അപകടമുണ്ടായത്. അതേസമയം, മേഘ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മഴ പെയ്തത് മൂലമാണ് പെട്ടെന്ന് കാര്‍ ബ്രേക്കിടാന്‍ സാധിക്കാതിരുന്നത്.

നിരാളിയും മന്ദാരവും

നിരാളിയും മന്ദാരവും

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് മേഘ ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ നായകനായ നീരാളി, ആസിഫ് അലി നായകനായ മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും മേഘ അഭിനയിച്ചിട്ടുണ്ട്. അടുത്ത സിനിമയുടെ ചിത്രീകരണം പാലക്കാട്ട് നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+