കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ യോഗത്തില്‍ ഒന്നും ചര്‍ച്ചയായില്ല!! പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ദിലീപ്...

ആക്രമണത്തിന് ഇരയായ നടി യോഗത്തിനെത്തിയിരുന്നില്ല

  • By Sooraj
Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍ണായകയോഗം കൊച്ചിയില്‍ തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരടക്കം പ്രമുഖരെല്ലാം യോഗത്തിനെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ ആരോപണങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സൂചന. ബുധനാഴ്ചത്തെ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞ ശേഷമാണ് ദിലീപ് യോഗത്തിനെത്തിയത്. അതേസമയം, ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന രമ്യാ നമ്പീശന്‍ യോഗത്തിനെത്തിരുന്നു. യോഗത്തിനായി പുറപ്പെടുന്നതിനു മുമ്പ് വീടിനു മുന്നില്‍ വച്ച് ദിലീപ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു.

 മുഴുവന്‍ കാര്യങ്ങളും പോലീസ് ചോദിച്ചു

മുഴുവന്‍ കാര്യങ്ങളും പോലീസ് ചോദിച്ചു

താന്‍ നല്‍കിയ പരാതിയിലുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും പോലീസ് ചോദ്യം ചെയ്യലില്‍ അന്വേഷിച്ചതായി ദിലീപ് വ്യക്തമാക്കി. തനിക്കു പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പോലീസിനനെ അറിയിച്ചിട്ടുണ്ട്. അമ്മയുടെ യോഗത്തില്‍ ഏതൊക്കെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്ന് തനിക്കറിയില്ലെന്നും ദിലീപ് വ്യക്തമാക്കി.

പോസിറ്റീവായ ചര്‍ച്ചയുണ്ടാവും

പോസിറ്റീവായ ചര്‍ച്ചയുണ്ടാവും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വളരെ പോസിറ്റീവായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നാണ് യോഗത്തിനെത്തിയപ്പോള്‍ രമ്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

 യോഗത്തിനെത്തിയ് അമ്മ അംഗമായിതന്നെ

യോഗത്തിനെത്തിയ് അമ്മ അംഗമായിതന്നെ

പുതുതായി പിറവിയെടുത്ത വുമണ്‍സ് കളക്ടീവ് ഇന്‍ സിനിമയെന്ന സംഘനയിലെ അംഗമായ രമ്യ അമ്മയുടെ എക്‌സ്യൂട്ടീവ് കമ്മിറ്റിയുലുള്ള രണ്ടു വനിതാ താരങ്ങളില്‍ ഒരാളാണ്. അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായാണ് താന്‍ യോഗത്തിനെത്തിയതെന്ന് രമ്യ വ്യക്തമാക്കി.

കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്

കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്

ബുധനാഴ്ച ദീലിപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുമ്പോള്‍ കാണാനെത്തിയ നടന്‍ സിദ്ദീഖും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. എന്തിനാണ് ഒരാളെ കുറ്റവാളിയാക്കാന്‍ ഇത്രയുമധികം ശ്രമം നടത്തുന്നതെന്ന് സിദ്ദീഖ് ചോദിച്ചു. ഇതിനു മുമ്പ് നടന്‍ ജഗതി ശ്രീകുമാറിനെതിരേയും ഇതുപോലെ ആരോപണങ്ങളുണ്ടായിരുന്നു. വിതുര പെണ്‍വാണിഭക്കേസില്‍ അദ്ദേഹം ആരോപണങ്ങള്‍ നേരിട്ടിരുന്നു. നിരവധിയാളുകള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി. പിന്നീട് കോടതി വിധി വന്നപ്പോള്‍ അദ്ദേഹം കുറ്റവാളിയല്ലാതായി. ഒരാള്‍ കുറ്റവാളിയാവുന്നത് കോടതി ശിക്ഷിച്ചുകഴിയുമ്പോഴാണെന്നും സിദ്ദീഖ് പറഞ്ഞു.

മഞ്ജുവാര്യര്‍ പങ്കെടുത്തില്ല

മഞ്ജുവാര്യര്‍ പങ്കെടുത്തില്ല

അടുത്തിടെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത വുമണ്‍സ് കളക്ടീവ് ഇന്‍ സിനിമയെന്ന സംഘനയിലെ അംഗം കൂടിയായ മഞ്ജു വാര്യര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പങ്കെടുക്കാത്തതെന്ന് മഞ്ജു ഭാരവാഹികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

യോഗത്തില്‍ ചര്‍ച്ചയായില്ല

യോഗത്തില്‍ ചര്‍ച്ചയായില്ല

നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചെങ്കിലും അമ്മ ഭാരവാഹികള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് നടി റിമാ കല്ലിങ്കല്‍ പറഞ്ഞു. പുതിയ വനിതാ സംഘടനയ്ക്ക് അമ്മ പിന്തുണ നല്‍കിയെന്നും റിമ കൂട്ടിച്ചേർത്തു

മാനസിക പ്രയാസമുണ്ടാക്കിയെന്ന് ദിലീപ്

മാനസിക പ്രയാസമുണ്ടാക്കിയെന്ന് ദിലീപ്

ഇപ്പോഴുണ്ടായ വിവാദങ്ങള്‍ തനിക്കു മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയതായി യോഗത്തില്‍ സംസാരിക്കവെ ദിലീപ് പറഞ്ഞു. എല്ലാവരുടെയും പിന്തുണ വേണം. താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും തനിക്കൊപ്പമുണ്ടാവണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
ഖേദപ്രകടനം നടത്തി ?

ഖേദപ്രകടനം നടത്തി ?

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ നേരത്തേ പ്രസ്താവന നടത്തിയതില്‍ ദിലീപ് യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
Amma's crucial meeting started in koch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X