കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമകള്‍ റിലീസിന്; സമരം പൊളിഞ്ഞു?

പൃഥ്വിരാജ് ചിത്രമായ എസ്ര ഉള്‍പ്പെടെ ആറ് ചിത്രങ്ങള്‍ റിലീസിനൊരുങ്ങി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയറ്റുകളിലൊഴികെ സിനിമകള്‍ റിലീസ് ചെയ്യും.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: സിനിമ സമരത്തിന് അവസാനം കുറിച്ചുകൊണ്ട് മലയാള സിനിമകള്‍ റിലീസിനൊരുങ്ങുന്നു. എക്‌സിബിറ്റേഷന്‍ ഫെഡറേഷനും നിര്‍മാതാക്കളും തമ്മിലുള്ള സമരത്തിന് ഇനിയും പരിഹാരമായിട്ടില്ല. ചര്‍ച്ചകള്‍ ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് റിലീസുമായി മുന്നോട്ടു പോകാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയറ്റുകളിലൊഴികെ സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരരുമാനം. ഇരുനൂറിലേറെ തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നാണറിയുന്നത്. ഫെഡറേഷന്‍ അംഗങ്ങളായ ചില തിയറ്ററുകളും റിലീസ് ചെയ്യാന്‍ തയാറായിട്ടുണ്ട്. ഈ മാസം 12, 19, 26 തിയതികളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് ചിത്രമായ എസ്ര ഉള്‍പ്പെടെ ആറ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.

താക്കീത്

ചര്‍ച്ചയില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച ഫെഡറേഷന് ഒരു താക്കീതുമായാണ് നിര്‍മാതാക്കള്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. 19ാം തിയതിക്കകം പ്രശ്‌നങ്ങള്‍ക്ക് പരഹാരമുണ്ടെക്കണെമെന്നാണ് നിര്‍മാതാക്കളുടെ കര്‍ശന നിര്‍ദേശം.ഇല്ലെങ്കില്‍ ഇനി ഇവര്‍ക്ക് സിനിമ നല്‍കില്ലെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചിരിക്കുന്നത്.

ഫെഡറേഷന് സിനിമില്ല

സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കാതെയാണ് പുതിയ സിനിമകള്‍ റിലീസിനൊരുങ്ങുന്നത്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു കീഴിലുള്ള തിയറ്ററുകളിലും ബി ക്ലാസ് തിയറ്ററുകളിലുമായി 200ഓളം തിയറ്ററികളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളും വിതരണക്കാരും ഒരുങ്ങുന്നത്.

ഫെഡറേഷന്‍ രണ്ടു തട്ടില്‍

കാര്യങ്ങള്‍ക്കൊരു തീരുമാനമാകാതെ പ്രശ്‌നങ്ങള്‍ അനന്തമായി നീണ്ടു പോയപ്പോള്‍ തന്നെ ഫെഡറേഷനിലെ അംഗങ്ങൡലെ ചിലരുടെ ഭാഗത്തു നിന്നും അമര്‍ഷം ഉയര്‍ന്നിരുന്നു. പുതിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുമ്പോള്‍ സഹകരിക്കാന്‍ തയാറായി ഫെഡറേഷനിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആറ് ചിത്രങ്ങള്‍

ക്രസ്തുമസ് റിലീസായി തിയറ്ററില്‍ എത്തേണ്ടിയിരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് നായകനാകുന്ന എസ്ര ഉള്‍പ്പെടെ ആറ് ചിത്രങ്ങളാണ് ഉടന്‍ റിലീസ് ചെയ്യുന്നത്. വിനീത് നായകനാകുന്ന കാംബോജി 12നും എസ്ര 19നു തിയറ്ററിലെത്തും.

ഭൈരവയില്‍ പ്രതീക്ഷയോടെ

മലയാള സിനിമകള്‍ ഫെഡറേഷനു പുറത്തുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകളാണ്. 12ന് റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിജിയ് ചിത്രമായ ഭൈരവയിലാണ് ഇവരുടെ പ്രതീക്ഷകള്‍.

അന്യഭാഷാ ചിത്രങ്ങള്‍ തുണച്ചില്ല

മലയാള സിനിമകള്‍ റിലീസ് ചെയ്യാതെ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് മുന്നോട്ടു പോകാമെന്നായിരുന്നു ഫെഡറേഷന്റെ തീരുമാനം. തുടക്കത്തില്‍ തന്നെ ആ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയേറ്റു. അമീര്‍ ഖാന്റെദംഗലും വിശാലിന്റെ കത്തി ശണ്ടയും മാത്രമായിരുന്നു ഈ സമയത്തെ റിലീസുകള്‍. കാര്യമായ കളക്ഷന്‍ ലഭിച്ചത് ദംഗലില്‍ നിന്നു മാത്രമായിരുന്നു. പിന്നെ ആകെയുണ്ടായിരുന്ന ആശ്വാസം പുിമുരുകനും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ഒപ്പവും ഒക്കെയായിരുന്നു.

പ്രദര്‍ശനം നിറുത്തി

നിലവില്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരുന്ന ചിത്രങ്ങളും തിയറ്ററില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതോടെ പഴയ തമിഴ് സിനിമകള്‍ തിയറ്ററിലെത്തി. എന്നാല്‍ ഇവയ്‌ക്കൊന്നും കാര്യമായി ആളെ കേറ്റാന്‍ കഴിയാതെ വന്നതോടെ തിയറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്താന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

English summary
Malayalam New movies going to release this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X