കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി മലയാളി; ആരാണ് അനു ജോര്‍ജ് ഐഎഎസ്, വീണയുടെ സഹപാഠി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം വരുത്തി. നാല് സെക്രട്ടറിമാറെ നിയോഗിച്ചു. കൂടാതെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി ഇറൈ അന്‍ബുവിനെ നിയമിക്കുകയും ചെയ്തു. നാല് സെക്രട്ടറിമാരില്‍ ഒരാളാണ് മലയാളിയായ അനു ജോര്‍ജ് ഐഎഎസ്. കോട്ടയം സ്വദേശിയായ ഇവര്‍ തമിഴ്‌നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിട്ടാണ് അനു ജോര്‍ജിന്റെ നിയമനം. പ്രവര്‍ത്തന മികവിന് പേരു കേട്ട ഈ ഉദ്യോഗസ്ഥ ആറന്മുറ നിയുക്ത എംഎല്‍എ വീണ ജോര്‍ജിന്റെ സഹപാഠിയാണ്.

Recommended Video

cmsvideo
All you need to know about Pala native Anu George | Oneindia Malayalam
p

തിരുപ്പത്തൂര്‍, കടലൂല്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന അനു ജോര്‍ജ് അരിയല്ലൂര്‍ ജില്ലാ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്‍സ്ട്രീസ് കമ്മീഷണര്‍, ഇന്റസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചുവരവെയാണ് തമിഴ്‌നാട്ടില്‍ അധികാരമാറ്റമുണ്ടായതും പുതിയ നിയമനം ലഭിച്ചതും.

ഒടുവില്‍ കാരണം കണ്ടെത്തി ബിജെപി; രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടിയില്ല, നേതൃയോഗത്തില്‍ ബഹളംഒടുവില്‍ കാരണം കണ്ടെത്തി ബിജെപി; രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടിയില്ല, നേതൃയോഗത്തില്‍ ബഹളം

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജിന്റെ ഭര്‍ത്താവ് ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫ് ആണ്. തിരുവനന്തപുരം വിമണ്‍സ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു ജോര്‍ജ് ജെഎന്‍യുവില്‍ നിന്നാണ് സോഷ്യോളജി പിജിയും എംഫില്ലും നേടിയത്. 2002ല്‍ ഐആര്‍എസില്‍ ജോലി കിട്ടി. 2003ല്‍ 25ാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. വിമണ്‍സ് കോളജിലെ പഴയ സഹപാഠിയായ പ്രിയ അനുവിന് അഭിനന്ദനങ്ങള്‍ എന്നാണ് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

English summary
Malayalee Anu George IAS appointed as Tamil nadu Chief Minister MK Stalin's Office Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X