കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഴ്സലോണ ഭീകരാക്രമണത്തിൽ ഇരയായി മലയാളിയും!!രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോട്ടയം സ്വദേശിക്ക് പരുക്ക്!

ആക്രമണത്തെ തുടർന്ന് ഭയന്നോടിയ ജനം കടയിലേക്ക് തള്ളിക്കയറിയതിനെ തുടർന്നാണ് ഇയാൾക്ക് പരുക്കേറ്റത്. തള്ളിക്കയറുന്നതിനിടെ അനീഷ് വീണുപോവുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയിലുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. കോട്ടയം സ്വദേശി അനീഷ് കാർത്തികേയനാണ് പരുക്കേറ്റത്. ഇവിടെ കടയിലെ ജീവനക്കാരനാണ് അനീഷ്.

<strong>ദിലീപിന്റെ ആ വാദം പ്രോസിക്യൂഷനെ ഭയപ്പെടുത്തുന്നു? സമയം നീട്ടിച്ചോദിക്കുന്നതിന് പിന്നിൽ!!</strong>ദിലീപിന്റെ ആ വാദം പ്രോസിക്യൂഷനെ ഭയപ്പെടുത്തുന്നു? സമയം നീട്ടിച്ചോദിക്കുന്നതിന് പിന്നിൽ!!

ആക്രമണത്തെ തുടർന്ന് ഭയന്നോടിയ ജനം കടയിലേക്ക് തള്ളിക്കയറിയതിനെ തുടർന്നാണ് ഇയാൾക്ക് പരുക്കേറ്റത്. തള്ളിക്കയറുന്നതിനിടെ അനീഷ് വീണുപോവുകയായിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

barcelona

അതേസമയം സ്പെയിനിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇന്ത്യക്കാർ ആക്രമണത്തിന് ഇരയായതായി വിവരങ്ങളില്ലെന്ന് സുഷമ ട്വിറ്ററിൽ വ്യക്തമാക്കി. സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സുഷമ.

സെൻട്രൽ ബാഴ്സലോണയിലെ ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ലാസ് റാബലാസയിലാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. എൺപത് പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത തെരുവിലേക്ക് ഭീകരർ വാൻ ഓടിച്ച് കയറ്റിയാണ് ആക്രണം നടത്തിയത്.

ഇതിനു ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടത്തിയ വാൻ ഡ്രൈവർക്കായി തിരച്ചിൽ നടത്തുകയാണ്. ബാർസലോണയിലെ ആക്രമണത്തിന് പിന്നാലെ കാംബ്രിൽസിലും ഭീകരാക്രമണ ശ്രമം ഉണ്ടായിരുന്നു. ഇവിടെ ആക്രമണത്തിന് ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു.

English summary
malayalee injured in barcelona terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X