കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ തിരിച്ചുവരും!!! 10 കോടി തന്നാലും ഇല്ലെന്ന് സന്ദേശം!! അയച്ചത്......

ദേശീയ അന്വേഷണ ഏജന്‍സിയാണ് തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കിയത്

  • By Sooraj
Google Oneindia Malayalam News

കരിപ്പൂര്‍: കേരളത്തില്‍ നിന്നു ഭീകര സംഘടനായ ഐസിസിനൊപ്പം ചേര്‍ന്നവര്‍ ഉടന്‍ തിരിച്ചെത്തിയേക്കും. സിറിയയിലും ഇറാഖിലുമുണ്ടായ കനത്ത തിരിച്ചടികളെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്. മലയാളികള്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് സൂചിപ്പിക്കുന്നത്.

വേദനയറിയാതെ നില്‍ക്കാന്‍ ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടിവേദനയറിയാതെ നില്‍ക്കാന്‍ ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടി

കേരളത്തെ വീണ്ടും തീവ്രവാദത്തിന്റെ കേന്ദ്രമാക്കാന്‍ ഐസിസ്; യുവാക്കളെ പിടിക്കാന്‍ വാട്‌സ് ആപ്പ്കേരളത്തെ വീണ്ടും തീവ്രവാദത്തിന്റെ കേന്ദ്രമാക്കാന്‍ ഐസിസ്; യുവാക്കളെ പിടിക്കാന്‍ വാട്‌സ് ആപ്പ്

ഇംഗ്ലണ്ടില്‍ വീണ്ടും നീലനിറഞ്ഞു!! കോന്റെയുടെ ചെല്‍സി പുതിയ ഇംഗ്ലീഷ് രാജാക്കന്‍മാര്‍

പരിശോധന കര്‍ശനമാക്കും

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങിവരുമെന്ന് സൂചന ലഭിച്ചതിനാല്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങളോട് പരിശോധന കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഐഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്നു വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐബി റെ്ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരിച്ചുവരില്ലെന്ന്!!

ഐസിസിലെ മലയാളി ഭീകരര്‍ മടങ്ങിവന്നേക്കുമെന്ന് എന്‍ഐഎ പറയുമ്പോള്‍ കേരളത്തിലെ സംഘത്തലവന്‍ റാഷിദ് അബ്ദുല്ല അതു നിഷേധിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 10 കോടി രൂപ നല്‍കിയാലും ഒരാള്‍ പോലും നാട്ടിലേക്കു തിരിച്ചുവരില്ലെന്ന് റാഷിദ് വാട്‌സാപ്പ് സന്ദേശലില്‍ വ്യക്തമാക്കുന്നു.

സന്ദേശങ്ങള്‍ ചോര്‍ത്തി

അഫ്ഗാനിസ്താനില്‍ നിന്നു ഐസിസിലുള്ള മലയാളികള്‍ കേരളത്തിലേക്കു അയച്ച നാലു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ചോര്‍ത്തിയിരുന്നു. കേരളത്തിലുള്ളവര്‍ക്കു അഫ്ഗാനില്‍ നിന്നയച്ച 12 സന്ദേശങ്ങള്‍ ഇതുവരെ ഐബി ചോര്‍ത്തിക്കഴിഞ്ഞു.

സംരക്ഷണത്തില്‍

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഐസിസിലുള്ള മലയാളികളായ മുര്‍ഷിദ്, യഹിയ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബം ഐസിസ് സംരക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഐബിക്കു ലഭിച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

നിയന്ത്രണം

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നീവിടങ്ങളിലെ എംബസികള്‍ക്കു പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നു കാണിച്ചു യാത്രാരേഖകള്‍ക്കു സമീപിക്കുന്നവരെ കര്‍ശന പരിശോധ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കന്‍ ആക്രമണം

അമേരിക്കയുടെ നിരന്തരമുള്ള ആക്രമണങ്ങളെ തുടര്‍ന്നു ഇറാഖ്, സിറിയ എന്നീവിടങ്ങളില്‍ കനത്ത തിരിച്ചടിയാണ് ഐസിസിനു നേരിടുന്നത്. അഫ്ഗാന്‍ കേന്ദ്രമാക്കി പുതിയ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഐസിസിസ് ശ്രമമാണ് അമേരിക്ക തകര്‍ത്തത്.

മരണസംഖ്യ

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചതായി മാത്രമേ വിവരം ലഭിച്ചിട്ടുള്ളൂ. എന്നാല്‍ കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്.

സുബ്ഹാനി പിടിക്കപ്പെട്ടത്

2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഐസിസ് ഭീകരനും തൊടുപുഴ സ്വദേശിയായ സുബ്ഹാനി തൊട്ടടുത്ത വര്‍ഷമാണ് പോലീസിന്റെ പിടിയിലായത്. ഐസിസില്‍ പരിശീലനം നേടിയ ഇയാള്‍ സിറിയയിലും ഇറാഖിലും അവര്‍ക്കായി പ്രവര്‍ത്തിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് സുബ്ഹാനി നാട്ടില്‍ തിരിച്ചെത്തിയത്.

English summary
Malayalees who works for isis to return soon says nia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X