കശ്മീര്‍ ഭീകരാക്രമണം; പാലക്കാട് സ്വദേശിക്ക് വീരമൃത്യു, കൊല്ലപ്പെട്ടത് ശ്രീജിത്ത്
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍ സൈനിക വ്യൂഹത്തെ ആക്രമിച്ചത്
പാലക്കാട്: വ്യാഴാഴ്ച പുലര്‍ച്ചെ ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാനു വീരമൃത്യു. പാലക്കാട് കോട്ടായി കോട്ട ചന്തയില്‍ കളത്തില്‍ വീട്ടില്‍ ശ്രീജിത്താണ് (28) കൊല്ലപ്പെട്ടത്. രണ്ടു സൈനികരും ഒരു സ്ത്രീയുമടക്കം നാലു പേര്‍ സംഭവത്തില്‍ മരിച്ചിരുന്നു. വീട്ടിനകത്ത് നില്‍ക്കവെയാണ് ജന ബീഗം എന്ന സ്ത്രീ വെടിയേറ്റു മരിച്ചത്.

രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് ഭീകരര്‍ആക്രമണം അഴിച്ചുവിട്ടത്. ഏഴു സൈനകി വാഹനവ്യൂഹങ്ങളിലെ ആദ്യ രണ്ടു വാഹനങ്ങള്‍ പോയ ശേഷമായിരുന്നു ഭീകരര്‍ ഇരുഭാഗങ്ങളില്‍ നിന്നും വാഹനങ്ങളെ ആക്രമിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരെ പിടികൂടാനോ വധിക്കാനോ സാധിച്ചില്ല. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉണ്ടാവുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.












Click it and Unblock the Notifications