യുപിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു
ദില്ലി; യുപി തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി സൈനികൻ ജീവനൊടുക്കി. സ്വയം നിറയൊഴിച്ചാണ് ആത്മഹത്യ ചെയ്തത്.കണ്ണൂർ തെക്കി ബസാർ സ്വദേശിയാണ് വിപിൻ ദാസ് ( 37) ആണ് ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയായിരുന്നു ദാരുണമായ സംഭവം. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ലഭിച്ച വിവരം.വീടിന്റ കുറ്റിയിടൽ ചടങ്ങിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥരോട് വിപിൻ അവധി ചോദിച്ചിരുന്നത്രേ. എന്നാൽ ഉദ്യോഗസ്ഥർ അവദി നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.













Click it and Unblock the Notifications