കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാരുടെ സൊസൈറ്റിയിലെ കൊലപാതകം; ലൈംഗികമായി പീഡിപ്പിച്ചെന്ന് പിടിയിലായ യുവതി

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ പത്രക്കാരുടെ സൊസൈറ്റിയാ സമാചാറില്‍ മലയാളിയെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ വിജയകുമാറിനെ കൊലപ്പെടുത്തിയ ദില്ലി സ്വദേശിയാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

ബുധനാഴ്ചയാണ് സമാചാര്‍ അപ്പാര്‍ട്‌മെന്റിലെ താമസക്കാരനായ ആലുവ സ്വദേശി പിബി വിജയകുമറാനെ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിവായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരുന്നു.

Read More:അഞ്ജു വിവാദം തിരക്കഥയോ? ടിപി ദാസനെ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചു...

Murder

രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വിജയകുമാരിന്റെ ഭാര്യ ജോലിക്ക പോയതിന് ശേഷം വീട്ടിലേക്ക് വിളിച്ചു. നിരവധി തവണ വിളിച്ചിട്ടും വിജയകുമാര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

ദില്ലി പാലം സ്വദേശിയാണ് പിടിയിലായ 26 കാരിയായ യുവതി. ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ യുവതിയെ നിരന്തരം ലൈഗികമായി പീഡിപ്പിച്ചു. ഇത് തുടരാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. ചതിയിലകപ്പെട്ടെന്ന് മനസിലായതോടെയാണ് വിജയകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

അപ്പാര്‍ട്‌മെന്റിലെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവതിയിലേക്ക് അന്വേഷണം നീങ്ങിയത്. സംശയകരമായ സാഹചര്യത്തില്‍ ഒരു യുവതി അപ്പാര്‍ട്‌മെന്റില്‍ വന്ന് പോകുന്നത് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വിജയകുമാറിന്റെ കുടുംബം ഇങ്ങനെയൊരു യുവതിയുടെ കാര്യം അറിയില്ലെന്നാണ് പറയുന്നത്.

Read More: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ തന്നെ; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്‍റ്...

കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണോ? അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന...കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണോ? അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന...

English summary
The 26 year old women who killed malayalee was arrested in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X