കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ മലയാളി യുവാവ് മരിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. വേലൂപ്പാടം കലവറക്കുന്ന് തിരുവഞ്ചിക്കുളം രവീന്ദ്രന്റെ മകൻ യോഗേഷാണ് (42) മരിച്ചത്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിലിരിക്കെ നെഞ്ചുവേദനയെ തുടർന്ന് ഉക്കടത്ത് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യോഗേഷ് ശനിയാഴ്ച മരിച്ചുവെന്ന് ബന്‌ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കളും പഞ്ചായത്ത് അംഗവുമുൾപ്പെടെയുള്ളവർ കോയമ്പത്തൂരിലെത്തി. ബന്ധുക്കളുടെയും മജിസ്‌ട്രേറ്റിന്റെയും സാന്നിദ്ധ്യത്തിൽ തമിഴ്‌നാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രാത്രിയോടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ പത്തിനാണ് യോഗേഷ് ഉൾപ്പെടെ നാലു പേരെ പുതുക്കാ
ടിന് സമീപമുള്ള വരന്തരപ്പിള്ളിയിലെത്തി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

yogesh

നന്തിപുലം സ്വദേശി പ്രിൻസൻ, പാലപ്പിള്ളി സ്വദേശി ഷെരീഫ്, വരാക്കര പുളിഞ്ചോട് സ്വദേശി മണികണ്ഠൻ എന്നിവരെയാണ് യോഗേഷിനൊപ്പം കസ്റ്റഡിയിലെടുത്തത്. മരണമടഞ്ഞ യോഗേഷിന്റെ പേരിൽ കുന്നംകുളത്ത് പിടിച്ചുപറി കേസും വരന്തരപ്പിള്ളിയിൽ ചീട്ടുകളി കേസുമുണ്ടായിരുന്നതായി വരന്തരപ്പിള്ളി പൊലീസ് അറിയിച്ചു. യോഗേഷ് ഉൾപ്പെടെയുള്ളവർ ഗുണ്ടാത്തലവനായ കോടാലി ശ്രീധരന്റെ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നും, ഇതിന് മുമ്പും തമിഴ്‌നാട്, കർണാടക പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു .

അവസാനം കാണുമ്പോൾ ക്ഷീണിതനായിരുന്നെന്നും പൊലീസും ഗുണ്ടകളും മർദ്ദിച്ചിരുന്നെന്ന് യോഗേഷ് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അതേസമയം തങ്ങളുടെ സ്റ്റേഷൻ പരിധിയിലെത്തി നാലു പേരെ തമിഴ്‌നാട് സംഘം കൊണ്ടുപോയിട്ട് വരന്തരപ്പിള്ളി പൊലീസ് അന്വേഷിച്ചില്ലന്ന് യോഗേഷിന്റെ ബന്ധുക്കൾ ആരോപിച്ചു. യോഗേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പൊലീസ് കമ്മിഷണർക്ക് രേഖാമൂലം പരാതി നൽകി. യോഗേഷിന്റെ ഭാര്യ: ബിന്ദു. മക്കൾ: കാശിനാഥ്, ദേവനന്ദ, ആദിത്ത്.

English summary
malayalee man died in tamilnadu police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X