Get Updates
Get notified of breaking news, exclusive insights, and must-see stories!

അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു, ന്യൂയോര്‍ക്കിലും മരണം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് കൊറോണ ബാധിച്ച് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനയാണ് മരിച്ചത്. 54 വയസായിരുന്നു. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ട് ദിവസം മുമ്പാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ മരണവിവരം കുടുംബം സ്ഥിരീകരിച്ചു. ഇതിനിടെ അമേരിക്കയിലും കൊറോണ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ന്യൂയോര്‍ക്കിലെ മലയാളി വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിരുവല്ല കടപ്രവലിയ വളപ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാമാണ് മരിച്ചത്. 21 വയസായിരുന്നു. ഒരാഴ്ചയായി കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു.

nurse

ന്യൂയോര്‍ക്കില്‍ ഇന്ന് ഒരു മലയാളിയുടെ മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തതോടെ യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ന്യൂയോര്‍ക്കില്‍ മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. അതേസമയം, കാറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയില്‍ വച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടന്മല്‍ പുതിയകത്ത് സഫ് വാനാണ് മരിച്ചത്. 37 വയസായിരുന്നു. റിയാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് ദിവസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സൗദിയിലെ ജര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നാണ് ബന്ധുക്കള്‍ ലഭിച്ച വിവരം. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ട്. ഇവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈയടുത്താണ് ഭാര്യ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്.പരേതനായ കെഎന്‍പി മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ അസീസ്, ഷംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍, ലുഖ്മാന്‍, സൈഫൂനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

അതേസമയം, കഴിഞ്ഞ ദിവസവും സൗദിയില്‍ ഒരു മലാളി കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസാണ് മരിച്ചത്. സ്ഫ്വാനെ പ്രവേശിപ്പിച്ച സൗദി ജര്‍മ്മന്‍ ആശുപത്രിയിലാണ് ഷബ്നാസിനെയും പ്രവേശിപ്പിച്ചത്. സൗദിയിലെ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. ജനുവരിയിലായിരുന്നു ഷബ്‌നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+