കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു ആശുപത്രിയിലെ ശുചിമുറിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍, ദുരൂഹതയെന്ന് കുടുംബം

Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരുവിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരന്‍ (26) ആണ് മരിച്ചത്. ഇദ്ദേഹം രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ജോലി ചെയ്യുന്നു. മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിലെ കൊവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

death

Recommended Video

cmsvideo
Bengaluru Violence: Who played the foul play and what made the situation worst? | Oneindia Malayalam

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ പിതാവ് മാറത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതുലിനെ ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തയ്യാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നും പിതാവ് ആരോപിക്കുന്നു. സംസ്‌കാരം നാട്ടില്‍ നടത്തി.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സക്കറിയ ജനറല്‍ സെക്രട്ടറി ജിജോ മൈക്കിള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചുതിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

5 കോടി രൂപ സിപിഎം, സ്വപ്ന, ശിവശങ്കര്‍, മന്ത്രി, കമ്പനി എന്നിവര്‍ക്കാണ്; ആരോപണവുമായി അനില്‍ അക്കര5 കോടി രൂപ സിപിഎം, സ്വപ്ന, ശിവശങ്കര്‍, മന്ത്രി, കമ്പനി എന്നിവര്‍ക്കാണ്; ആരോപണവുമായി അനില്‍ അക്കര

 'ബംഗാളിലെയും ത്രിപുരയിലേയും ഗതി വരുമെന്ന് പിണറായിക്ക് നന്നായറിയാം', പരിഹസിച്ച് കെ സുരേന്ദ്രൻ! 'ബംഗാളിലെയും ത്രിപുരയിലേയും ഗതി വരുമെന്ന് പിണറായിക്ക് നന്നായറിയാം', പരിഹസിച്ച് കെ സുരേന്ദ്രൻ!

English summary
Malayalee nurse found dead in toilet at Bangalore hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X