കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു; കണ്ണീരോടെ കുടുംബാംഗങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സൗദിയില്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങല്‍ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെയാണ് അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും സൗദി ഭരണകൂടവും നഴ്‌സുമാരുടെ സംഘടനയുമെല്ലാം ഇടപെട്ടതു വഴിയാണ് നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചത്. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഷിന്‍സിയുടെ സംസ്‌കാരം തിങ്കളാഴ്ചയാണ്. അശ്വതിയുടേത് ഇന്ന് തന്നെ നടക്കുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.

p

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

സൗദിയിലെ നജ്‌റാനില്‍ കഴിഞ്ഞാഴ്ചയാണ് അപകടമുണ്ടായതും ഇരുവരും മരിച്ചതും.നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സുമാരായിരുന്നു ഇവര്‍. കോട്ടയം കുഴിമറ്റം സ്വദേശിനി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം അവണാകുഴി സ്വദേശി അശ്വതി വിജയന്‍. കൂടെയുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്. അജിത് ഓടിച്ചിരുന്ന വാഹനത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു നാല് നഴ്‌സുമാരും. ഇവരുടെ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം.

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകുംഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

ഷിന്‍സിയുടെ ഭര്‍ത്താവ് ബിജോ കുര്യന്‍ ബഹ്‌റൈനില്‍ നഴ്‌സാണ്. കഴിഞ്ഞ ജനുവരി 24നായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ ഷിന്‍സി സൗദിയിലെ ജോലി രാജിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദുരന്തമുണ്ടായത്.

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
Malayalee Nurses who Killed in Saudi Arabia Road Accident, dead bodies arrived Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X