കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോര ഛര്‍ദ്ദിക്കും വരെ മര്‍ദ്ദനം; തമിഴ്‌നാട്ടില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിന് പുറത്തേക്ക് മക്കളെ വിദ്യാഭ്യാസത്തിനായി പറഞ്ഞയക്കുന്നതിന് ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന റാഗിംഗ് വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് പഠിക്കാന്‍ വിട്ട വിദ്യാര്‍ത്ഥി തിരിച്ചെത്തിയത് ചോര ഛര്‍ദ്ദിച്ച ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാണ്.

കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. കുലശേഖരപുരത്തെ ബിഡബ്ല്യുഡിഎ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അജയാണ് ഹോസ്റ്റലില്‍ വച്ച് നമുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായിത്.

Ajay

കഴിഞ്ഞ ആറാം തീയതി രാവിലെയാണു അജയ് റാഗിംഗിനിരയായത്. തലയ്ക്കു പിന്നിലും ഇടതു കണ്ണിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് അജയ് നിര്‍ത്താതെ രക്തം ഛര്‍ദിച്ചു. ഹോസ്റ്റലില്‍ ആരുമില്ലാത്ത തക്കം നോക്കിയായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ച അജയിനെ വെള്ളം കുടിക്കാന്‍പോലും അനുവദിക്കാതെ മുറിയില്‍ ഉപേക്ഷിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കടന്നുകളഞ്ഞു.

Read More: നടനും മിമിക്രി താരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു... ഞെട്ടിത്തരിച്ച് സിനിമാ താരങ്ങള്‍

ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലെത്തിയ സഹപാഠികളാണ് ഛര്‍ദ്ദിച്ച് അവശനായി കിടക്കുന്ന അജയിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന അജയിനെ സഹപാഠികള്‍ സമീപത്തെ ആശുത്രിയിലെത്തിച്ചതും വീട്ടിലെത്തിച്ചതും സഹപാഠികളാണ്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ വിവരം കേളേജ് അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അജയുടെ വീട്ടിലും വിവരമറിച്ചത്. ബന്ധുക്കളെത്തി അജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്.

ഇതുവരെയും അജയുടെ ആരോഗ്യ സ്ഥിതി പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല. കുറച്ച് സമയം ഇരിക്കുകയോ നടക്കുകയോ ചെയ്താല്‍ തലകറങ്ങി ഛര്‍ദ്ദിയുണ്ടാകും. ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ കണ്ണിന് ശസ്ത്രിക്രിയ നടത്താനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ചില സീനിയര്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി ശല്യപ്പെടുത്തുകയും പഠിക്കാന്‍ അനുവദിക്കാതെ മര്‍ദ്ദിക്കുകയും മറ്റും ച്യെതിരുന്നു. ഇക്കാര്യം അജയ് അധ്യാപകരോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഒരു സംഘം ആക്രമിച്ചതെന്നാണ് സഹപാഠികള്‍ പറുന്നത്.

Read More: ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ മെഡലില്ലാത്തതെന്തുകൊണ്ട്? ചൈനക്കാര്‍ പറയുന്ന കാരണം

ഇത്രയും ദിവസമായിട്ടും പോളിടെക്‌നിക് കോളജ് അധികൃതര്‍ രക്ഷിതാക്കളെ വിളിച്ച് വിവരം അ്‌വേഷിക്കുകയോ വിദഗ്ധ ചികിത്സക്ക് വേണ്ട സഹായം നല്‍കുകയോ ചെയ്തില്ലെന്ന് അജയുടെ പിതാവ് ആരോപിച്ചു. റാഗിങ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസ് എടുക്കാന്‍ തമിഴ്‌നാട് പൊലീസും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതരും തയാറായിട്ടില്ലെന്ന് അജയുടെ പിതാവ് പാനൂസ് പറഞ്ഞു.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Engineering student from Kannur lost the sight in one eye in a brutal ragging incident in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X