മംഗള്‍യാനിലെ മലയാളികള്‍... കാണാം
ആധുനിക ബഹിരാകാശ ശാസ്ത്രമേഖലയില്‍ ഇന്ത്യ നേടിയ ഏറ്റവും വിലയ കുതിപ്പാണ് മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ എന്ന മംഗള്‍യാന്‍. പതിവുപോലെ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരില്‍ പ്രധാനികളായി ഒരു പിടി മലയാളികള്‍ ഇതിലും പങ്കാളികളായി.
പങ്കാളികളായി എന്ന വിശേഷണത്തിനപ്പറും, അവര്‍ നേതൃത്വം നല്‍കി എന്ന് പറയുന്നതായിരിക്കും ഉചിതം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ആറ് മലയാളികളാണ് മംഗള്‍യാന്‍ വിജയക്കുതിപ്പിന് പിറകില്‍ ഉണ്ടായിരുന്നത്. അവര്‍ ആരൊക്കയെന്ന് നോക്കാം...

ഡോ കെ രാധാകൃഷ്ണന്‍
ഐഎസ്ആര്‍ഒ ചെയര്‍മാനാണ് ഡോ കെ രാധാകൃഷ്ണന്‍. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിന്റെ ചുമതലക്കാരന്‍ ഇദ്ദേഹമാണ്.

എസ് രാമകൃഷണന്‍
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ് എസ് രാമകൃഷ്ണന്‍. ഇന്ത്യയിലെ മുതിര്‍ന്ന് ബഹിരാകാശ ശാസ്ത്രജ്ഞരില്‍ ഒരാള്‍. മംഗള്‍യാനിനെ ചൊവ്വയിലേക്കെത്തിച്ച റോക്കറ്റുകളുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു.

എം ചന്ദ്രദത്തന്‍
എം ചന്ദ്രദത്തന്‍ അല്ലെങ്കില്‍ എംസി ദത്തന്‍. വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടറാണ് ഇദ്ദേഹം.

എസ് അരുണന്‍
മംഗള്‍യാനിലെ ആശയവിനിമയ സംവിധാനങ്ങളുടെ ചുമതലക്കാരന്‍. മാര്‍സ് ഓര്‍ബിറ്റ് മിഷന്റെ പ്രോജക്ട് ഡയറക്ടര്‍.

പി കുഞ്ഞികൃഷ്ണന്‍
ഈ ശാത്രസംഘത്തിലെ യുവാവെന്ന് വിശേഷിപ്പിക്കാവുന്ന ശാസ്ത്രജ്ഞന്‍. പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍. മംഗള്‍യാനെ ദിശ തെറ്റാതെ എത്തിക്കുന്നതിന്റേയും കൃത്രിമോപഗ്രഹം പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിന്റെ സംഘത്തിനാണ്.

ബി ജയകുമാര്‍
മറ്റൊരു യുവ ശാസ്ത്രജ്ഞന്‍. ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടര്‍മാരില്‍ ഒരാള്‍. ആശയവിനിമയത്തിന്റെ ചുമതല.












Click it and Unblock the Notifications