കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കിയില്ല!! രാജ്നാഥ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

  • By Desk
Google Oneindia Malayalam News

സമീപ കാലത്തെങ്ങും ഇല്ലാത്ത അത്രയും ദുരിതമാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. കാലവര്‍ഷ കെടുതി കാരണം സംസ്ഥാനത്ത് 8316 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടിയന്തര സഹായമായി 1220 കോടി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തിലെ കാലവര്‍ഷക്കെടുതി നേരിട്ട് വിലയിരുത്താന്‍ എത്തിയ ആഭ്യന്തര മന്ത്രി രാജ് സിങ്ങ് കേരളത്തിന് പ്രഖ്യാപിച്ചതാകട്ടെ വെറും 100 കോടി രൂപ.

കേന്ദ്ര സര്‍ക്കര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദുരിതമനുഭവിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം. കേന്ദ്ര നടപടിയില്‍ പ്രതിഷേധമെന്നോണം രാജ്നാഥ് സിങ്ങിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ് മലയാളികള്‍.

അടിയന്തര സഹായം

അടിയന്തര സഹായം

കേരളത്തില്‍ ആവശ്യപ്പെട്ടതിന്‍റെ 8ശതമാനം തുകമാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഈ തുക കൊണ്ട് ഒന്നും ആവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ വ്യക്തമാണെന്നും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡയ ഉയര്‍ത്തുന്ന പ്രതിഷേധം.

ക്രൗഡ് ഫണ്ടല്ല, അവകാശം

ക്രൗഡ് ഫണ്ടല്ല, അവകാശം

ബിജെപിക്കോ ആര്‍എസ്എസിനോ ലഭിച്ച ക്രൗഡ് ഫണ്ടവ്വ തങ്ങള്‍ ചോദിച്ചതെന്നും കേരളത്തിന് അവകാശപ്പെട്ടതും അര്‍ഹതപ്പെട്ടതുമായ തുകയാണ് ചോദിച്ചതെന്നുമാണ് ഒരാള്‍ കുറിച്ചത്. ദുരന്ത സമയത്ത് ഇങ്ങനെ ചാണക രാഷ്ട്രീയം കളിക്കാതെ എന്ന് ഒരാള്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ അനീതി

രാഷ്ട്രീയ അനീതി

കേരളത്തിലെ ജനതയോട് കാണിക്കുന്ന രാഷ്ട്രീയ അനീതിയാണിത്. 1800 കോടി നമ്മള്‍ ചോദിച്ചപ്പോള്‍ തന്നത് 169 കോടി. ഗുജറാത്തില്‍ ഓഖി ബാധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്തത് 1055 കോടി. ശിവാജി പ്രതിമയ്ക്ക് നല്‍കാന്‍ 500 കോടിയുണ്ട് എന്നാല്‍ മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതത്തിന് നല്‍കാന്‍ നിങ്ങള്‍ക്ക് പണമില്ല!

അവസാനിപ്പിക്കൂ

അവസാനിപ്പിക്കൂ

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണിത്. ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ദയവ് ചെയ്ത് നല്‍കൂ എന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പലരും തെറി വിളിക്കുന്നുണ്ട്.

ട്വിറ്റര്‍ പേജിലും

ട്വിറ്റര്‍ പേജിലും

ഫേസ്ബുക്കില്‍ മാത്രമല്ല രാജ്നാഥ് സിങ്ങിന്‍റെ ട്വിറ്റര്‍ പേജിലും തെറിവിളി കുറവല്ല. പ്രളയ സമയത്ത് കേരളത്തോട് കേന്ദ്രം കാണിച്ച മനോഭാവം കേരളീയര്‍ ഓര്‍ക്കണം. അതേ രീതിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അവരെ പുറന്തള്ളണം എന്നായിരുന്നു മറ്റൊരു പ്രതികരണം.

രാഷ്ട്രീയം നോക്കി

രാഷ്ട്രീയം നോക്കി

2015 മുതല്‍ 17 വരെ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അനുഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ തുച്ഛമായ തുക മാത്രമാണ് കേന്ദ്രം അനുവദിച്ചത്. തമിഴ്നാട്ടില്‍ വര്‍ധാ ചുഴലിക്കാറ്റ് ഉള്‍പ്പെടെ ഉണ്ടായപ്പോള്‍ വളരെ തുച്ഛമായ തുകയാണ് കേന്ദ്രം അനുവദിച്ചത്. ബിഹാറിനും സമാനമായ അനുഭവമാണ് ഉണ്ടായത്.

ഗുജറാത്തിന് വാരി കോരി

ഗുജറാത്തിന് വാരി കോരി

കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഗുജറാത്തില്‍ വെള്ളപ്പൊക്ക കെടുതി ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം സന്ദര്‍ശിച്ച് അടിയന്തര സഹായമായി നല്‍കിയത് 500 കോടി രൂപയായിരുന്നു. ഇതിന് പുറമേ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കി.

അവഗണനയ്ക്ക് പിന്നില്‍

അവഗണനയ്ക്ക് പിന്നില്‍

ബിജെപിയെ അകറ്റി നിര്‍ത്തുന്നതും ഏറ്റവും വലിയ ശത്രുവായ കമ്മ്യൂണിസ്റ്റുകാര്‍ കേരളം ഭരിക്കുന്നതുമാണ് ഇത്രയും വലിയ ശത്രുതയ്ക്ക് കാരണമെന്ന വിലയിരുത്തലാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

English summary
malayalees criticising rajnath sing in his faceboook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X