മലയാളിയുടെ കയ്യിലുളളത് സ്വർണനിധി, നിക്ഷേപമായി 2,000 ടണ്‍ സ്വർണം, കയ്യിലുളള സ്വർണം എങ്ങനെ പണമാക്കാം?
സംസ്ഥാനത്ത് സ്വര്‍ണ വില രണ്ട് ദിവസമായി താഴേക്കാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഒറ്റയടിക്ക് 2840 രൂപ വര്‍ധിച്ച് 97360 രൂപയില്‍ എത്തിയിരുന്നു. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വില 1 ലക്ഷം എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസമായി വില ഇടിയുകയാണ് എന്നത് സാധാരണക്കാരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ 1520 രൂപയുടെ കുറവാണ് വന്നത്. ശനിയാഴ്ച 1400 രൂപ കുറഞ്ഞ് വില 95960ത്തിലേക്ക് എത്തി. വരും ദിവസങ്ങളില്‍ വില വീണ്ടും കുറയുമോ എന്നതാണ് വിപണിയും ജനങ്ങളും ഉറ്റ് നോക്കുന്നത്. ഇനി വിലക്കുറവിന്റെ ട്രെന്‍ഡ് വന്നേക്കാമെന്നും അതിനാല്‍ ഇപ്പോള്‍ സ്വര്‍ണം വാങ്ങരുത് എന്നുമാണ് വിദഗ്ധാഭിപ്രായം.
വില കുറഞ്ഞ സമയത്ത് സ്വര്‍ണം വാങ്ങി വെച്ചവര്‍ക്കാണ് ഈ വിലക്കയറ്റ സമയത്ത് കോളടിച്ചത്. മലയാളികള്‍ക്ക് ആഭരണമായും നിക്ഷേപം എന്ന നിലയ്ക്കും ഏറെ പ്രിയപ്പെട്ടതാണ് സ്വര്‍ണം. സ്വര്‍ണ വ്യാപാരികളുടെ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2000ത്തിലധികം ടണ്‍ സ്വര്‍ണമാണ് നിക്ഷേപമായി മലയാളികളുടെ കയ്യിലുണ്ട്.

എത്ര സാമ്പത്തിക പ്രതിസന്ധി വന്നാലും കയ്യിലുളള സ്വര്‍ണം വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുന്നത് മലയാളിയെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്. മലയാളികള്‍ സ്വര്‍ണം പണയം വെക്കുന്നത് വേറെ ഒരു വഴിയും ഇല്ലെന്ന് വരുമ്പോഴാണ്. എന്നാല്‍ സ്വര്‍ണവില ഇത്രയും ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരമൊരു സ്ഥിതി മാറിയിട്ടുണ്ട് എന്ന് വേണം കരുതാണ്. കാരണം സ്വര്‍ണ പണയ വായ്പങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലി അടക്കം ഒരു ലക്ഷം കൊടുക്കേണ്ടി വരുന്ന ഈ സമയത്ത് സ്വര്‍ണം അതെത്ര കുറവാണെങ്കിലും വീട്ടില്‍ സൂക്ഷിക്കുന്നത് റിസ്‌ക് തന്നെയാണ്. ബാങ്ക് ലോക്കറിലേക്ക് മാറ്റാമെന്ന് വെച്ചാല്‍ അതിന് ഫീസ് കൊടുക്കുകയും വേണം. ഈ സാഹചര്യത്തില്‍ കയ്യിലുളള പഴയ സ്വര്‍ണം വായ്പ വെച്ച് പണമാക്കാന്‍ പലരും ആലോചിക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ വരെയുളള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണ വായ്പയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ 120 ശതമാനം വര്‍ധനവ് വന്നിട്ടുണ്ട് എന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കുകളില്‍ സ്വര്‍ണ വായ്പാ മേളകള്‍ സജീവമാണ്. അനുവദിച്ചതിന്റെ ഇരട്ടിയായാണ് പണയം അനുവദിച്ച തുകയിലെ വര്‍ധനവ്. സ്വര്‍ണ പണയ വായ്പയായി ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ അനുവദിച്ചിരിക്കുന്നത് 2.5 ലക്ഷം കോടി രൂപയാണ്. സ്വര്‍ണ പണയം ഡെസ്പറേറ്റ് ലോണില്‍ നിന്ന് സ്മാര്‍ട്ട് ലോണായി മാറിയിരിക്കുകയാണ്.
രാജ്യത്തെ ബാങ്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അനുവദിച്ച് 12 ലക്ഷം കോടിയുടെ സ്വര്‍ണ വായ്പയാണ്. ബാങ്കിംഗ് ഇതര സ്ഥാപനങ്ങളില്‍ 9.5 മുതല്‍ 20 ശതമാനം വരെയാണ് പലിശ. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ കാര്‍ഷിക ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിവയ്ക്ക് വായ്പാ നിരക്ക് 4 മുതല്‍ 9.5 ശതമാനം വരെയാണ്. അതിനിടെ ചില തട്ടിപ്പുകളും സജീവമാകുന്നുണ്ട് സ്വര്‍ണപണയ രംഗത്ത്. പണയത്തിലുളള സ്വര്‍ണം പലിശ അടച്ച് തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് ചെറിയ വില നല്‍കി കൂടിയ വിലയ്ക്ക് മറിച്ച് വില്‍ക്കുന്ന സംഘങ്ങളാണ് സജീവമാകുന്നത്.












Click it and Unblock the Notifications