• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ച് പാക് ഗ്രൂപ്പുകൾ; ഗ്രൂപ്പിൽ ഒട്ടേറെ മലയാളികൾ, നിരീക്ഷണത്തിൽ...

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കെതിരയും അതിന്റെ അഡ്മിൻമാർക്കെതിരെയും കഴിഞ്ഞ ദിവസം പോലീസ് നടപടികൾ നടന്നിരുന്നു. 21 സ്ഥലങ്ങളിലായിരുന്നു പി ഹണ്ട് എന്ന് പേരിൽ റെയ്ഡ് നടന്നത്. റെഡ്യിൽ 12 പേർ അറസ്റ്റിലായിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ടെന്നായിരുന്നു വിവരം. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുന്ന വിവധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് കേരള പോലീസിന്റെ അന്വേഷണം നടക്കുന്നത്.

പിഞ്ചുകുഞ്ഞുങ്ങളെ പോലും വിടാത്ത കാമവെറിയന്‍മാര്‍ കേരളത്തില്‍;വണ്‍ഇന്ത്യ ഇന്‍വെസ്റ്റിഗേഷന്‍

എന്നാൽ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെക്കുന്ന, പാകിസ്താനികൾ അഡ്മിൻമാരായ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും മലയാളികൾ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയാൻ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്.

പാകിസ്താൻ ഗ്രൂപ്പുകളിൽ മലയാളികളും

പാകിസ്താൻ ഗ്രൂപ്പുകളിൽ മലയാളികളും

അഞ്ച് ലക്ഷം പേർ അംഗങ്ങളായ ഗ്രൂപ്പുകളിൽ സംസ്ഥാനത്ത് നിന്നുള്ള ഒട്ടേറെ പേരുണ്ട്. ഗ്രൂപപ് സംബന്ധിച്ച വിവരങ്ങള്‌ സംസ്ഥാന പോലീസ് ഇന്റർപോളിന് കൈമാറിയിട്ടുണ്ട്. ടെലിഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെയും ഇന്റർപോളിന്റെ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന വിഭാഗം, ഇന്റർനാഷണൽ സെന്റർ ഫൊർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ എന്നിവയുമായി സഹകരിച്ചായിരുന്നു അന്വേഷണം.

നമ്പറുകൾ മറച്ച് വെക്കും

നമ്പറുകൾ മറച്ച് വെക്കും

ടെലിഗ്രാമിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാരുടെയും അംഗങ്ങളുടെയും നമ്പരുകൾ മറച്ചുവെച്ചാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി രൂപവത്കരിച്ച ‘കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്‌പ്ലോയിറ്റേഷൻ' വിഭാഗമാണ് ഈ സംഭവത്തിൽ വിശദമായ പരിശോധന നടത്തിയത്.

കേരള പോലീസിന്റെ പി-ഹണ്ട്

കേരള പോലീസിന്റെ പി-ഹണ്ട്

കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസിൽ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരിൽ മൂന്നാം വട്ടമാണ് കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തയിത്. . 57 കേസുകൾ ഇതുവരെ രജിസ്റ്റർചെയ്ത് 38 പേരെ അറസ്റ്റുചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.

സസൂഷ്മം നിരീക്ഷിച്ചു വരുന്നു

സസൂഷ്മം നിരീക്ഷിച്ചു വരുന്നു

പാകിസ്താൻ ഫോൺനമ്പരുകൾ അഡ്മിനിസ്‌ട്രേറ്റർമാരായ ടെലിഗ്രാം ഗ്രൂപ്പുകളിൽ ഇവിടെയുള്ളവർ ഉൾപ്പടെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഗ്രൂപ്പുകളെ സസൂഷ്മം നിരീക്ഷിച്ച് വരികയാണെന്നും എഡിജിപി മനോഡ് എബ്രഹാം പറഞഅഞി. ഇവ തടയുന്നതിനും നടപടിയെടുക്കുന്നതിനുമായി വിവരങ്ങൾ ഇന്റർപോളിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയ്ഡ് എല്ലാ ജില്ലകളിലും

റെയ്ഡ് എല്ലാ ജില്ലകളിലും

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവരും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്ന് അനൂപ്, രാഹുല്‍ ഗോപി എന്നാ രണ്ട് പേര്രും പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മതിപറമ്പ് സ്വദേശികളായ ജിഷ്ണു എ, രമിത് കെ കരിയാട് സ്വദേശി ലിജേഷ് ജി പി എന്നിവരും അറസ്റ്റിലായിരുന്നു. ഇതിൽ ജിഷ്ണു ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. പാലക്കാട് മലപ്പുളം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.

വൺഇന്ത്യ എക്സ്ക്ലൂസീവ്

വൺഇന്ത്യ എക്സ്ക്ലൂസീവ്

കഴിഞ്ഞ വർഷം ജനുവരിയിൽ വൺഇന്ത്യ ചീഫ് സബ് എഡിറ്റർ ബിനു ഫൽ‌ഗുണനാണ് ടെലഗ്രാമിലെ ഇത്തരം ഗ്രൂപ്പുകളഎ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. സമൂഹ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ബാലരതി ഗ്രൂപ്പിനെ കുറിച്ചുള്ള അസ്വസ്ഥതയുളവാക്കുന്ന ഒരു റിപ്പോർട്ടായിരുന്നു വൺഇന്ത്യ അനന് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയ്ഡും അറസ്റ്റും ഉണ്ടായിരുന്നു. ഈ വിഷയത്തിൽ ആദ്യ റെയ്ഡ് നടക്കുന്നത് വാർത്ത പുറത്ത് വന്നതിന് ശേഷമായിരുന്നു. ഇന്‍സ്റ്റന്റെ മെസേജിങ് സേവനമായ ടെലഗ്രാം ഗ്രൂപ്പുകള്‍ അശ്ലീല ഗ്രൂപ്പുകളുടേയും ചാനലുകളുടേയും കേന്ദ്രമായിട്ട് നാളുകള്‍ ഏറെയായി. ടെലിഗ്രാമിലൂടെയാണ് കൂടുതലായും ഇത്തരം പ്രവർത്തികൾ നടക്കുന്നത്.

English summary
Malayalees in Pakistani groups sharing nude photos of children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more