ജോലി വാഗ്ദാന തട്ടിപ്പ്: വീണ്ടും മലയാളികള്‍ ഇര, ഇത്തവണ കുടുങ്ങിയത് ഇന്തോനേഷ്യയില്‍
ജക്കാര്‍ത്ത: ഏജന്റുമാരുടെ ജോലിവാഗ്ദാനം വിശ്വസിച്ച് വീണ്ടും മലയാളികള്‍ വഞ്ചിക്കപ്പെട്ടു. ഇന്തോനേഷ്യയിലേക്കായി ജോലിക്ക് ശ്രമിച്ചവരാണ് ഏജന്റുമാരുടെ ചതിയില്‍പ്പെട്ടത്. കോഴിക്കോട് സ്വദേശി അനില്‍, എറണാകുളം സ്വദേശി ബിനു എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരോടപ്പം കണ്ണൂര്‍ സ്വദേശികളായ രണ്ടുപരുകൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് ഏജന്റുമാര്‍ ലക്ഷങ്ങളാണ് വാങ്ങിയത്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ അറസ്റ്റു പേടിച്ച് ജക്കാര്‍ത്തയിലെ ലോഡ്ജില്‍ കഴിയുകയാണ് ഇവര്‍. യുവാക്കളുടെ കൈയ്യില്‍ നിന്നും ആദ്യം ഒന്നേകാല്‍ ലക്ഷം രൂപ ഏജന്റ് വാങ്ങി.

എന്നാല്‍ ഈ ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് ഇന്തോനേഷ്യ വഴി ദക്ഷിണ കൊറിയയില്‍ എത്തിക്കാമെന്ന് പറഞ്ഞ് എഴുപതിനായിരം രൂപയും വാങ്ങി. ഏജന്റായ നസീബിനാണ് ഇവര്‍ പണം നല്‍കിയത്. എന്നാല്‍ ഏജന്റു പറഞ്ഞത് അനുസരിച്ച ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഏജന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ വിളിച്ച് കിട്ടാതായതോടു കൂടി കബളിപ്പിക്കപ്പെട്ട കാര്യം ഇവര്‍ അറിയുന്നത്.
ഇന്തോനേഷ്യയിലെ മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ ഇവര്‍ക്ക് ജക്കാര്‍ത്തയില്‍ ലോഡ്ജ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.സൗജന്യ വിസയുടെ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ ഈ യുവാക്കള്‍ മുറിക്കുള്ളില്‍ തന്നെ കഴിയുകയാണ്. ഇങ്ങനെ തട്ടിപ്പിനിരയായ നിരവധി മലയാളികളുണ്ടൊണ് റിപ്പോര്‍ട്ട്. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.












Click it and Unblock the Notifications