കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയൊച്ചകള്‍ നിലയ്ക്കാത്ത നാട്ടില്‍ നിന്ന് പ്രവീണും മുസ്തഫയും വീടണഞ്ഞു; ആശ്വാസം

Google Oneindia Malayalam News

കോഴിക്കോട്: ഒമാനില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വടകര സ്വദേശി ക്യാപ്റ്റന്‍ പ്രവീണും തിരുവനന്തപുരം സ്വദേശി മുസ്തഫയും ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ യമനിലെ ഹൂത്തി വിമതരുടെ പിടിയില്‍ അകപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. മാസങ്ങളോളം അനിശ്ചിതത്വം തുടര്‍ന്നു. ഒടുവില്‍ നേരിയ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായി. പിന്നെയും ആഴ്ചകള്‍ യാതൊരു അറിയിപ്പുമില്ലാതെ നീങ്ങി. വീണ്ടും ചില ചലനങ്ങള്‍... ഒടുവില്‍ ഒമാന്റെയും ഇന്ത്യന്‍ എംബസിയുടേയും നിരന്തര ശ്രമഫലമായി നാട്ടിലെ കുടുംബങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടി.

y

രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരിനെയും മന്ത്രിമാരെയുമെല്ലാം കണ്ട് കുടുംബാംഗങ്ങള്‍ പരാതി ബോധിപ്പിച്ചിരുന്നു. നവംബര്‍ അവസാനത്തില്‍ മോചിതരായ ഇന്ത്യക്കാര്‍ ദുബായ് വഴി മുംബൈയിലേക്കും അവിടെ നിന്ന് നാട്ടിലേക്കുമെത്തി. തിരിച്ചെത്തിയ മലയാളികള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

ഇന്‍ലാന്റ് ബ്രിഡ്ജ് എന്ന കമ്പനിയുടെ ചെറുകപ്പലിലെ ക്യാപ്റ്റനായിരുന്നു വടകര സ്വദേശി പ്രവീണ്‍. സൗദിയില്‍ ചില ജോലികള്‍ ചെയ്യാനുള്ളത് കൊണ്ട് മൂന്ന് ചെറുകപ്പലുകള്‍ ഒരുമിച്ച് ഒമാനില്‍ നിന്ന് യാത്ര പുറപ്പെട്ടു. തിരയില്‍പ്പെട്ട് ഒരു കപ്പല്‍ തകര്‍ന്നു. മറ്റു കപ്പലുകളില്‍ സംഘം യാത്ര തുടര്‍ന്നു. സൗദിയില്‍ എത്തുന്നതിന് മുമ്പ് ഹൂത്തികള്‍ വളയുകയായിരുന്നു.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

കപ്പല്‍ യമനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. നാല് ദിവസം തുറമുഖത്ത് തന്നെ താമസിപ്പിച്ചു. പിന്നീട് തലസ്ഥാനമായ സന്‍ആയിലെ ഹോട്ടലിലേക്ക് മാറ്റി. ഫോണുകള്‍ പിടിച്ചുവാങ്ങിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം തിരിച്ചു നല്‍കി. നാട്ടിലേക്ക് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി മോചന ശ്രമങ്ങള്‍ തുടങ്ങിയത്. ഏഴ് മാസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി വെറുതെ വിട്ടെങ്കിലും മോചനത്തിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ നവംബര്‍ അവസാനം മോചിപ്പിക്കപ്പെട്ടു. ഏദന്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ദുബായിലേക്കുമെത്തി. പിന്നീട് നാട്ടിലേക്ക്.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
Malayalees released from Yemen Houthi Rebels Custody arrived Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X