കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ നിന്നെത്തിയ 17പേര്‍ മെഡിക്കല്‍കോളേജില്‍, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് ഇന്ന് രാവിലെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയവരില്‍ 17 പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്നു 35 പേരെ വീടുകളിലും നിരീക്ഷിക്കും. പത്ത് യാത്രക്കാരെ നേരത്തെ തന്നെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. 52 പേരാണ് ഇറ്റലിയില്‍ നിന്ന് ഇന്ന് രാവിലെ വിമാനമിറങ്ങിയത്.

corona virus kerala

മൂന്ന് വിമാനങ്ങളിലാണ് ഇവര്‍ നെടുമ്പാശേരിയില്‍ എത്തിയത്. രാവിലെ എത്തിയയുടന്‍ ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ കൂട്ടത്തില്‍ രണ്ട് കുട്ടികളും ഗര്‍ഭിണികളുമുണ്ട്. എല്ലാവരുടെയും പലങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെയാണ് വീടുകളില്‍ നിരീക്ഷണത്തിന് അയച്ചത്. വീടുകളിലേക്ക് മാറുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അയച്ചിരിക്കുന്നത്. കൂടാതെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സത്യവാങ്മൂലം എഴുതി ഒപ്പിട്ടു വാങ്ങിയിട്ടുമുണ്ട്.

വീടുകളില്‍ കഴിയുന്നവരുടെ പൂര്‍ണ ചുമതല ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് എല്ലാവര്‍ക്കും 28 ദിവസത്തെ നിരീക്ഷണമായിരിക്കും നല്‍കുക. ഇവ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. വൈറസ് പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ റെഡ് സോണായി പ്രഖ്യാപിച്ച ഇറ്റലിയിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഏത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. ഇറ്റലിയിലുള്ളവരെ കുറിച്ച് ആശങ്കയുണ്ട്. യൂറോപ്പില്‍ ദിവസം കഴിയും തോറും സ്ഥിതി വഷളാവുകയാണ്. നമ്മള്‍ എല്ലാവരും ജാഗരൂകരാകേണ്ട സമയമാണിതെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

English summary
Malayalees Returned From Italy Admitted To Kalamassery Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X