കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേധാവിത്വം ഇനി വച്ചുപൊറുപ്പിക്കില്ല, അതിര്‍ത്തി അടച്ച കര്‍ണാടകയെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍

Google Oneindia Malayalam News

കാസര്‍കോട്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള എല്ലാ അതിര്‍ത്തി റോഡുകളും കര്‍ണാടക അടച്ചിട്ട അവസ്ഥയാണ്. ഇതില്‍ കാസര്‍കോട് അതിര്‍ത്തി അടച്ചിട്ടതാണ് വടക്കന്‍ കേരളത്തില്‍ ഏറ്റവും കുടുതല്‍ പേരെ വലച്ചത്. കാസര്‍കോട് സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന മംഗലാപുരത്ത സ്വകാര്യ ആശുപത്രികളില്‍ എത്തിക്കാനാവാതെ നിരവധി രോഗികളാണ് മരിച്ചുവീണത്. ഇന്നും ഒരു രോഗി കൂടി ചികിത്സ കിട്ടാതെ മരിച്ചു. ഇതോടെ ആറ് പേരാണ് ചികിത്സ കിട്ടാതെ കാസര്‍കോട് നിന്നും മരിച്ചത്. ഈ സാഹചര്യത്തില്‍ മംഗലാപുരത്തെ മെഡിക്കല്‍ ലോബിയെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് വടക്കന്‍ കേരളത്തിലെ മലയാളികള്‍. വിശദാംശങ്ങളിലേക്ക്.

Recommended Video

cmsvideo
വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കുമെന്ന് കര്‍ണാടക
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

വടക്കന്‍ കേരളത്തിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ്. കാസര്‍കോട് മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളില്ലാത്തതിനാലാണിത്. ഈ സാഹചര്യത്തില്‍ ബദിയടുക്ക ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മ്മാണം ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും പെരിയ കേന്ദ്ര സര്‍വകലാശാലയോട് ചേര്‍ന്ന് നെരത്തെ പണിയുമെന്ന് വാഗ്ദാനം ചെയ്ത മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരുങ്ങുകയാണ് വടക്കന്‍ കേരളം.

മെഡിക്കല്‍ ലോബി

മെഡിക്കല്‍ ലോബി

മംഗളൂരുവില്‍ മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രികളും തഴച്ചുവളരുന്നതിന് പ്രധാന കാരണം മലബാര്‍ ജില്ലകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നതുകൊണ്ട് മാത്രമാണ്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ളവരാണ് മംഗലാപുരത്തെ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വടക്കന്‍ കേരളമിപ്പോള്‍. അതിര്‍ത്തി പൂട്ടിയ കര്‍ണാടകയെ ഇങ്ങെ പാഠം പഠിപ്പിക്കാനാവുമെന്നാണ് വടക്കന്‍ കേരളം കഴിയുന്നത്.

തുരങ്കം വയ്ക്കുന്നത്

തുരങ്കം വയ്ക്കുന്നത്

മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് ലോബികളാണ് പലപ്പോഴും കണ്ണൂരും കാസര്‍കോട്ടുമൊക്കെ മെഡിക്കല്‍ കോളേജുകള്‍ വരുന്നതിനു തുരങ്കം വയ്ക്കുന്നത്. കൊറോണ രോഗങ്ങള്‍ ഭേദം ആയതിനുശേഷം ഈ ലോബിയെ പൂട്ടാന്‍ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കാനാണ് മലയാളികള്‍ ഒരുക്കം കൂട്ടുന്നത്. ഭക്ഷ്യസാധനങ്ങള്‍ കടത്തിവിടാതെയും മതിയായ ചികിത്സ നല്‍കാതെയും മലയാളികളെ കൊല്ലുന്നതിന് കൂട്ടുനില്‍ക്കുന്ന കര്‍ണാടകയിലെ ഈ വിഭാഗത്തിനെതിരെ ശക്തമായി നീങ്ങാന്‍ തന്നെയാണ് വടക്കന്‍ കേരളത്തിന്റെ തീരുമാനം.

ചികിത്സാസൗകര്യങ്ങള്‍

ചികിത്സാസൗകര്യങ്ങള്‍

കര്‍ണാടകത്തിലേതിനേക്കാള്‍ സുരക്ഷിതവും ശക്തവുമായ ചികിത്സാസൗകര്യങ്ങള്‍ കാസര്‍കോട് ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാരും പദ്ധതിയിടുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകള്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന്റെ ഭാഗമായി വലിയ പദ്ധതികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ മംഗളൂരു സ്വകാര്യ ആശുപത്രികള്‍ക്ക് വലയ തിരിച്ചടിയായിരിക്കും.

മരണം ആറായി

മരണം ആറായി

കര്‍ണാടക അതിര്‍ത്തി അടച്ച പശ്ചാത്തലത്തില്‍ വിദഗ്ദ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ഓരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപ്ത്രിയിലായിരുന്നു ചികിത്സ. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ ചികിത്സ കിട്ടാതെ രണ്ട് പേരാണ് മരിച്ചത്. അതിര്‍ത്തി പ്രദേശമായ തലപ്പാടിക്കടുത്താണ് ഇരുവരും.

English summary
Malayalees Will Not Pardon Your Supremacy Any More Instructing Them To Teach Karnataka A Lesson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X