കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ മലയാളികളും... മലപ്പുറം സ്വദേശി ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാമിക ഭീകര സംഘടനയായ ഐസിസില്‍ മലയാളികളും...? കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരുനൂറോളം ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണത്രെ.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പിടിയിലായ മലയാളിക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയായ കുഞ്ഞു മുഹമ്മദിനെ തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് ഐസിസ് ബന്ധമുള്ളതായി കേന്ദ്ര ഇന്റലിജന്‍സ് സംശയിക്കുന്നുണ്ടത്രെ.

ISIS

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണത്രെ കുഞ്ഞുമുഹമ്മദ്. എന്നാല്‍ അന്ന് കേസില്‍ പിടിയിലായില്ല. ഗള്‍ഫിലേക്ക് കടന്ന കുഞ്ഞുമുഹമ്മദ് കഴിഞ്ഞ എട്ട് മാസമായി കേരളത്തില്‍ ഉണ്ടായിരുന്നു എന്നാണ് മംഗളത്തിലെ വാര്‍ത്തയില്‍ പറയുന്നത്.

ഗള്‍ഫില്‍ വച്ചാണത്രെ ഇയാള്‍ ഐസിസുമായി ബന്ധം സ്ഥാപിച്ചത്. ഐബിയെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത. കൊണ്ടോട്ടിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. തടയിന്റവിട നസീര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ തന്നെ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത് എന്നും പറയുന്നു.

ഇത് സത്യമാണെങ്കില്‍ സംഭവം കൂടതല്‍ ഗൗരവം അര്‍ഹിക്കുന്നുണ്ട്. തടിയന്റവിടെ നസീറിന്റെ തീവ്രവാദ ബന്ധം ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഇത്തരം തീവ്രവാദ സംഘങ്ങള്‍ക്ക് മലപ്പുറത്ത് കൃത്യമായ വേരോട്ടം ഉണ്ടെന്ന് കരുതേണ്ടി വരും.

English summary
Malayali arrested by Tamil Nadu Police has ISIS link- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X