ജിദ്ദയില്‍ നിന്നെത്തിയ മലയാളിയ്ക്ക് മെര്‍സ്?
കൊച്ചി: ജിദ്ദയില്‍ നിന്നെത്തിയ മലയാളിയ്ക്ക് മെര്‍സെന്ന് സംശയം. മെര്‍സ് ബാധയാണെന്ന് സംശയത്തെ തുടര്‍ന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മധ്യ-പൂര്‍വ രാജ്യങ്ങളില്‍ കണ്ടു വരുന്ന രോഗമാണ് മെര്‍സ്. സൗദിയില്‍ ഇതിനോടകം തന്നെ നൂറു കണക്കിന് ആളുകളാണ് മെര്‍സ് ബാധിച്ച് മരിച്ചത്.
പ്രവാസികളിലൂടെ രോഗം കേരളത്തിലെത്തുമെന്ന് സംശയമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ രോഗനിര്‍ണത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിയെയാണ് മെര്‍സ് രോഗമെന്ന സംശയത്തെത്തുടര്‍ന്ന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത ശ്വാസതടസ്സവും, ചുമയും പനിയും അനുഭവപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനായതിനാലാണ് മെര്‍സ് രോഗമാകാമെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. രോഗിയുടെ തൊണ്ടയില്‍ നിന്ന് ശേഖരിച്ച കഫം ജനറല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. രോഗിയെ പിന്നീട് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് മാറ്റി.


Click it and Unblock the Notifications