കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേജ് ഹാക്ക് ചെയ്യാന്‍ പത്ത് സെക്കന്‍റ്; ബഗ് കണ്ടെത്തിയ മലയാളിക്ക് ഫേസ്ബുക്ക് നല്‍കിയത് 11 ലക്ഷം!!!

  • By Vishnu
Google Oneindia Malayalam News

കൊല്ലം: ഫേസ്ബുക്കിനെ പിടിച്ച കിടുവ, കൊല്ലം സ്വദേശിയാ ബിടെക്കുകാരന്‍ ഫേസ്ബുക്കിനെ ഞെട്ടിച്ചു. പകരം കിട്ടിയത് 11 ലക്ഷം രൂപ. ഞെട്ടേണ്ട, സത്യമാണ്. ഫേസ്ബുക്കിലെ ഒരു പേജ് ഹാക്ക് ചെയ്യാന്‍ വെറും പത്ത് സെക്കന്റ് മതിയെന്നാണ് മലയാളി ബിടെക് വിദ്യാര്‍ത്ഥിയായ അരുണ്‍ സുരേഷ് കുമാര്‍ കണ്ടെത്തിയത്.

Read Also: എന്ത്യേ, ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്ത്യേ? ചേച്ചിയെ കാണാനില്ലെന്ന് ട്രോളര്‍മാര്‍....

സുക്കര്‍ബര്‍ഗിനും ഫേസ്ബുക്ക് ആസ്ഥാനത്തെ വിരുതന്‍മാര്‍ക്കും കണ്ടെത്താനാവാത്ത പ്രശ്‌നമാണ് അരുണ്‍ കണ്ടെത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേജില്‍ കയറി തിരിമറി കാട്ടാനുള്ള പിഴവാണ് അരുണ്‍ ഫേസ്ബുക്കിനെ അറിയിച്ചത്. ഫേസ്ബുക്കിലെ ആരുടെയും പേജ് പത്തു സെക്കന്‍ഡുകൊണ്ട് സ്വന്തമാക്കി മാറ്റാന്‍ കഴിയുന്ന ബഗ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതോടെ ഫേസ്ബുക്ക് അരുണിനു പാരിതോഷികം നല്‍കുകയായിരുന്നു.

Read Also: പ്രതികളെ തിരിച്ചറിഞ്ഞിട്ടും കാര്‍ കണ്ടെത്താന്‍ വൈകിയതില്‍ ദുരൂഹത; കോകിലയുടേത് വെറും അപകടമരണമല്ല?

ഇത് ആദ്യമായല്ല അരുണിന് ഫേസ്ബുക്ക് പണം നല്‍കുന്നത്. ലക്ഷങ്ങളാണ് ഈ മിടുക്കന്‍ ഫേസ്ബുക്ക് പാരിതോഷികമായി നേടിയിട്ടുള്ളത്... മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷത്തോളം തുകയാണ് ഈ മിടുക്കന്‍ നേടിയത് !

ബിടെക് വിദ്യാര്‍ത്ഥി

ബിടെക് വിദ്യാര്‍ത്ഥി

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ് അരുണ്‍ സുരേഷ് കുമാര്‍. ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥിയാണ് അരുണ്‍.

ഹാക്ക് ചെയ്യാന്‍ പത്ത് സെക്കന്റ്

ഹാക്ക് ചെയ്യാന്‍ പത്ത് സെക്കന്റ്

ഫേസ്ബുക്കിലെ ആരുടെ പേജ് വേണമെങ്കിലും പത്തു സെക്കന്‍ഡ് സമയം കൊണ്ട് ഈ ബഗ് ഉപയോഗിച്ച് സ്വന്തം പേരിലേക്കു മാറ്റാനും അഡ്മിന്‍ അധികാരങ്ങള്‍ സ്വന്തമാക്കാനും കഴിയുമെന്നാണ് അരുണ്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 30നാണ് ഇക്കാര്യം അരുണ്‍ ഫേസ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തതു.

ഫേസ്ബുക്കിന്റെ നില നില്‍പ്പ്

ഫേസ്ബുക്കിന്റെ നില നില്‍പ്പ്

അരുണ്‍ റിപ്പോര്‍ട്ട് ചെയ്ത ബഗ് ഫേസ്ബുക്കിന്റെ നിലനില്‍പിനെത്തന്നെ ആശങ്കയിലാക്കുന്ന വലിയൊരു ബഗിന്റെ കണ്ടെത്തലിലേക്കു നയിച്ചിട്ടുണ്ട്. പക്ഷേ ഇതേതാണെന്നു ഫേസ്ബുക്ക് പുറത്തുവിട്ടിട്ടില്ല.

സെലിബ്രിറ്റികള്‍

സെലിബ്രിറ്റികള്‍

യുആര്‍എല്‍ മാത്രമുണ്ടെങ്കില്‍ ഏതു പേജിലും നുഴഞ്ഞുകയറാവുന്ന ബഗാണ് അരുണ്‍ കണ്ടെത്തിയത്. ഇതുപയോഗിച്ച് സെലിബ്രിറ്റികളുടെ പേജ് ഹാക്ക് ചെയ്യുന്ന വിരുതന്‍മാരുണ്ട്.

അക്കൗണ്ട് ഹാക്കിംഗ്

അക്കൗണ്ട് ഹാക്കിംഗ്

ഫേസ്ബുക്ക് അക്കൗണ്ട് നിഷ്പ്രയാസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ബഗ് അരുണ്‍ കണ്ടെത്തി നല്‍കിയിരുന്നു. ഇതിന് ഫേസ്ബുക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കി. നിരവധി തവണ അരുണ്‍ ഫേസ്ബുക്കിനെ സഹായിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Malayali B-Tech Student get reward for found bug in facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X