• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോയ് അറയ്ക്കലിന് പിന്നാലെ അജിത്തും; മലയാളി വ്യവസായിയുടേത് ആത്മഹത്യ, ഞെട്ടല്‍ മറാതെ മലയാളി സമൂഹം

ദുബായ്: കഴിഞ്ഞ ദിവസമായിരുന്നു മലയളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ ടിപി അജിതാണ് (55) ആണ് മരിച്ചത്. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുബായിലെ മഡോസില്‍ വില്ലയില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയില്‍ ഉള്ള അജിത് ദുബായിയില്‍ ല്പെയ്സ് മാക്സ എന്ന കമ്പനി നടത്തുകയാണ്. എന്നാല്‍ ഇപ്പോഴിതാ അജിത് കുമാര്‍ ജീവനൊടുക്കിയതാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാര്‍ജ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്.

30 വര്‍ഷത്തോളം

30 വര്‍ഷത്തോളം

കഴിഞ്ഞ 30 വര്‍ഷത്തോളം യുഎഇയില്‍ തുടരുന്ന വ്യക്തിയാണ് ടിപി അജിത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തന്റെ കമ്പനിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കമ്പനിക്ക് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്‌റ്റോറേജ് എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന അജിത് ട്വന്റിട20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ലീഡ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ദുബായിലെ മെഡോസിലായിരുന്നു താമസം.

ആത്മഹത്യ

ആത്മഹത്യ

അജിത് സ്വയം ജീവനൊടുക്കിയതെന്നാണ് ഷാര്‍ജ പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ദുബായില്‍ നിന്നും ഷാര്‍ജയിലെത്തിയ ഇദ്ദേഹം ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ടവിറില്‍ നിന്നാണ് താഴേക്ക് ചാടിയത്. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ ബിന്ദു. മകന്‍ അമര്‍ എഞ്ചനിയറിംഗ് പഠനം പൂര്‍ത്തിയാക്കി അജിത്തിന്റെ ബിസ്‌നസ് നോക്ക്ി നടത്തുകയായിരുന്നു. മകള്‍ ലക്ഷമി വിദ്യാര്‍ത്ഥിയാണ്.

cmsvideo
  അറയ്ക്കല്‍ ജോയി പോയ വഴിയേ അജിതും യാത്രയായി | Oneindia Malayalam
  ജോയ് അറക്കലിന് ശേഷം

  ജോയ് അറക്കലിന് ശേഷം

  കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്ത് വയനായ് മാനന്തവാടി സ്വദേശിയായ ജോയ് അറക്കലിന്റെ മരണത്തിന്റെ ഞെട്ടല്‍ പ്രവാസി സമൂഹത്തില്‍ നിന്ന് മാറുന്നതിന് മുമ്പാണ് അജിത്തിന്റെ മരണവും. ദുബായിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ജോയ് അറക്കല്‍ ജീവനൊടുക്കിയത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ്‌സ് ഓഫ് കമ്പനീസിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

  അത്ഭുതപ്പെട്ട് അജിത്

  അത്ഭുതപ്പെട്ട് അജിത്

  ജോയ് അറക്കലിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇത് ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലും ജോയ് ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസ്‌നസുകാരന്‍ കരുത്ത് നേടണം എന്നായിരുന്നു അജിത് അന്ന് പറഞ്ഞത്. എന്നാല്‍ എല്ലാവരെയും പോലെ അജിത്തിനും കൊവിഡ് പശ്ചാത്തലത്തില്‍ ചില മാനസിക സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

  സാമ്പത്തിക പ്രശ്‌നം

  സാമ്പത്തിക പ്രശ്‌നം

  അജിത് നേരിടുന്ന മാനസിക പ്രശ്‌നം ഒരിക്കലും സാമ്പത്തിക പ്രശ്‌നം മൂലമുള്ളതാണെന്ന് തോന്നിയിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. അജിത്തിന്റെ സ്‌പേസ് മാക്‌സ് കോണ്‍ട്രാക്ടിംഗ് രംഗത്തെ മികച്ച കമ്പനിയായിരുന്നു. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളും വെയര്‍ ഹൗസുകളും ലോഹം കൊണ്ടുള്ള വാതിലുകളും നിര്‍മ്മിക്കുന്ന പ്രശ്‌സ്ത കമ്പനിയാണ് അജിത്തിന്റെത്. ജോയ് അറക്കലിന്റെ അതേ പ്രായമുള്ള അജത് സമാനരീതിയില്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ദുബായിലെ മലയാളി സമൂഹം.

  യുഎഇയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി

  കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ്; പ്രവാസികള്‍ക്ക് ഇളവുമായി കേരള സര്‍ക്കാർ

  English summary
  Police says, Malayalee businessman TP Ajith in UAE was jumping from the top of a building
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X