Get Updates
Get notified of breaking news, exclusive insights, and must-see stories!

24-ാം വയസ്സില്‍ സഞ്ജു സാംസണ് വിവാഹം; കോളേജിലെ പ്രണയത്തിന് സാക്ഷാത്കാരം; എന്തുകൊണ്ട് ഇത്ര നേരത്തേ...

Recommended Video

cmsvideo
    സഞ്ജു ഇനി ചാരുവിനു സ്വന്തം | Oneindia Malayalam

    തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. കോളേജിലെ സഹപാഠിയായിരുന്ന ചാരുലതയെ ആണ് സഞ്ജു വിവാഹം കഴിച്ചത്. പ്രണയത്തേ കുറിച്ചും വിവാഹത്തേ കുറിച്ചും സഞ്ജു നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.

    തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ സഹപാഠിയായിരുന്ന ചാരുലതയെ ആണ് സഞ്ജു വിവാഹം കഴിച്ചത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി രമേശ് കുമാറിന്റെ മകളാണ് ചാരുലത. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജിലെ രണ്ടാം വര്‍ഷ എംഎ ബിരുദ വിദ്യാർത്ഥിനിയാണ്.

    Sanju V Samson

    ഏറെ കാലത്തെ പ്രണയത്തിന് ശേഷം ആണ് സഞ്ജുവിന്റെ വിവാഹം. അടുത്തിടെ ആയിരുന്നു സഞ്ജു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ അന്ന് ചാരുലതയ്‌ക്കൊപ്പമുള്ള ഫോട്ടോയും സഞ്ജു പോസ്റ്റ് ചെയ്തിരുന്നു. അവളോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നായിരുന്നു അന്ന് സഞ്ജു പറഞ്ഞത്.

    24-ാം വയസ്സില്‍ ആണ് സഞ്ജു വിവാഹിതനാകുന്നത്. എന്തുകൊണ്ടാണ് ഇത്ര നേരത്തേ വിവാഹം കഴിക്കുന്നത് എന്ന ചോദ്യത്തിനും സഞ്ജുവിന് മറുപടിയുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് പുറത്ത് യാത്ര ചെയ്യുമ്പോഴെല്ലാം സഹകളിക്കാര്‍ പങ്കാളികള്‍ക്കൊപ്പമാണ് വരാറുള്ളത്. പക്ഷേ, അപ്പോഴെല്ലാം താന്‍ തനിച്ചായിരുന്നു. ഒരു കൂട്ട് വേണം എന്ന് ആഗ്രഹം തോന്നു. ചാരുലതയെ പോലെ ഒരാള്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഏറെ സന്തോഷമാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ തന്നെയാണ് വിവാഹം കഴിച്ചോളൂ എന്ന് പറഞ്ഞത് എന്നും സഞ്ജു മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

    ദില്ലി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റേയും ലിജിയുടേയും മകനാണ് സഞ്ജു സാംസണ്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+