മോഹന്‍ലാലിനെ കോമാളിയെന്ന് വിളിച്ച കെആര്‍കെയ്ക്ക് മുട്ടന്‍പണി..!! ആപ്പടിച്ച് മല്ലു ഹാക്കേഴ്‌സ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെയ്ക്ക് പണി കിട്ടി. മലയാളി സൈബര്‍ ഹാക്കര്‍മാരാണ് കെആര്‍കെയ്ക്ക് പണികൊടുത്തിരിക്കുന്നത്. ഇയാളുടെ മുഴുവന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും മല്ലു സൈബര്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു കഴിഞ്ഞു.

Read Also: മൂന്നാറില്‍ എന്തും സംഭവിക്കാം..!! ഭീമന്‍ കുരിശ് പൊളിച്ച് നീക്കി..!! പ്രദേശത്ത് നിരോധനാജ്ഞ..!!

Read Also:നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ തന്നെയും കൊല്ലുമായിരുന്നു..!! വേലക്കാരി വെളിപ്പെടുത്തുന്നു..!!

Read Also:അന്തരിച്ച നടന്‍ ഓംപുരിയുടെ പ്രേതം പ്രതികാരത്തിനായി കറങ്ങി നടക്കുന്നു..!! ഞെട്ടിക്കുന്ന വീഡിയോ..!!

ചോദിച്ചുവാങ്ങിയ പണി

മോഹന്‍ലാലിനെ അപമാനിച്ച കെആര്‍കെയ്ക്ക പണികൊടുക്കാന്‍ ഹാക്കര്‍മാരുടെ പ്രത്യേക ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് റിക്കവറി ഇമെയില്‍ വിവരങ്ങള്‍ അടക്കമുളളവ ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

പണി പാലുംവെള്ളത്തിൽ

നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്തില്ലെങ്കില്‍ മുഴുവന്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി. മാത്രമല്ല ഗൂഗില്‍ പരസ്യം അടക്കം കെആര്‍കെയുടെ വരുമാനമെല്ലാം മറന്നേക്കൂ എന്നും സൈബര്‍ ഹാക്കേഴ്‌സ് പറയുന്നു.

ലക്ഷങ്ങളെല്ലാം വെള്ളത്തിലാവും

ഇത് സംബന്ധിച്ച മുന്നറിയിപ്പ് കെആര്‍കെയ്ക്ക് സംഘം കൈമാറിയിട്ടുണ്ട്. എന്നാല്‍ മറുപടിയൊന്നും ലഭിച്ചിട്ടില്ല. യൂട്യൂബ് വീഡിയോ പരസ്യങ്ങളിലൂടം ലക്ഷങ്ങളാണ് കെആര്‍കെ ഓരോ മാസവും സ്വന്തമാക്കുന്നത്.

ലാലേട്ടനെ തൊട്ടാൽ വെറുതേ വിടുമോ

പല പ്രശസ്ത താരങ്ങളേയും ഇതിനുമുന്‍പും കെആര്‍കെ ഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ട്. എന്നാലിത് പോലൊരു പണി ഇതിന് മുന്‍പ് കിട്ടിക്കാണില്ല. മുന്‍പ് ലഭിച്ചത് പോലെ ഒരു നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചിറങ്ങിയ ഇയാള്‍ക്ക് പക്ഷേ പൊങ്കാലയാക്കൊപ്പം മറക്കാനാവാത്ത പണിയാണ് മലയാളികള്‍ നല്‍കിയിരിക്കുന്നത്.

പോസ്റ്റ് റിമൂവ് ചെയ്യിപ്പിച്ചു

മലയാളികള്‍ മാസ്സ് റിപ്പോര്‍ട്ടിംഗ് ചെയ്ത് മോഹന്‍ലാലിനെ കളിയാക്കുന്ന പോസ്റ്റ് റിമൂവ് ചെയ്യിച്ചിരുന്നു. മാത്രമല്ല ഇയാളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ പൂരത്തെറിവിളിയും പൊങ്കാലയുമാണ്. മലയാളികളെ കെആര്‍കെ തിരിച്ചും തെറിവിളിച്ചിരുന്നു. ഇതോടെ തെറിവിളി പൂർവ്വാധികം ശക്തമായി.

ലാൽ ഛോട്ടാഭീമെന്ന്

എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ ബിഗ്ബജറ്റ് ചിത്രം മഹാഭാരതത്തില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാണ്. ഇതേത്തുടര്‍ന്നാണ് ലാലിനെ കളിയാക്കി കെആര്‍കെ രംഗത്ത് വന്നത്. മോഹന്‍ലാലിനെ കണ്ടാല്‍ ഛോട്ടാഭീമിനെപ്പോലെയാണെന്നും എങ്ങനെയാണ് ഭീമനെ അവതരിപ്പിക്കുകയെന്നുമായിരുന്നു പരിഹാസം.

അഭിനയം കോമാളിത്തരമെന്നും

ഇതോടെ ലാല്‍ ആരാധകരെന്നോ മമ്മൂട്ടി ആരാധകരെന്നോ വ്യത്യാസമില്ലാതെ മലയാളികള്‍ പൊങ്കാലയിട്ടുതുടങ്ങി. എന്നാല്‍ വീണ്ടും ഇയാള്‍ പരിഹാസം തുടര്‍ന്നു. രാംഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ മോഹന്‍ലാല്‍ കോമാളിയെപ്പോലെ അഭിനയിച്ചിരിക്കുന്നുവെന്നായി അടുത്ത പരിഹാസം.

കൃഷ്ണനാവണമത്രേ

മഹാഭാരതം സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ ഒഴിവാക്കിയുള്ള താരങ്ങളുടെ പട്ടികയും കെആര്‍കെ ട്വീറ്റ് ചെയ്തു. ഭീമനായി മോഹന്‍ലാലിന് പകരം ബാഹുബലി താരം പ്രഭാസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല കൃഷ്ണനായി അഭിനയിക്കാനും പുള്ളിക്കാരന് താല്‍പര്യമുണ്ടത്രേ.

English summary
Mallu Cyber Soldiers hacked KRK's Twitter and Facebook accounts
Please Wait while comments are loading...