മോഷണശ്രമം ചെറുക്കുന്നതിനിടെ റിയാദിൽ മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി മരിച്ചു
റിയാദ്:റിയാദിൽ മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്. ഒരു വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. എക്‌സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
തന്റെ പഴ്‌സും മൊബൈൽഫോണും മോഷ്ടിക്കാൻ എത്തിയ ആളെ തടയുമ്പോഴായിരുന്നു അഷ്റഫിന് കുത്തേറ്റത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ സൗദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഫ്രിക്കൻ വംശജനാണ് പ്രതി എന്നാണ് സൂചന. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ് അഷറഫ്. ഭാര്യ: ഷഹാന. മാതാവ് : സുഹറ. സഹോദരൻ : ഷനാബ്.













Click it and Unblock the Notifications