Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ മലയാളി വനിതാ ഡോക്ടര്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍, സംഭവത്തില്‍ ദുരൂഹത

ചെന്നൈ: കൊല്ലം സ്വദേശിനിയായ മലയാളി വനിതാ ഡോക്ടര്‍ ചെന്നൈയിലെ വീടിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡോ. രോഹിണി പ്രേംകുമാരി(62)യെയാണ് വീടിന് സമീപത്ത് നിന്നും ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

എഗ്മൂര്‍ ഗാന്ധി-ഇര്‍വിന്‍ റോഡിലുള്ള വീട്ടില്‍ പൂന്തോട്ടത്തിന് സമീപത്തായി കൈകള്‍ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലാണ് ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

 കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


കൊല്ലം സ്വദേശിനിയായ മലയാളി ഡോക്ടറെ ചെന്നൈയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്.

 തലയ്ക്കടിയേറ്റിട്ടുണ്ട്

തലയ്ക്കടിയേറ്റിട്ടുണ്ട്


തലയ്ക്ക് പിന്നില്‍ മാരകായുധം കൊണ്ട് അടിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 രാത്രി ഫോണില്‍ സംസാരിച്ചിരുന്നു

രാത്രി ഫോണില്‍ സംസാരിച്ചിരുന്നു


വീടിന്റെ ഒന്നാം നിലയിലാണ് രോഹിണി താമസിക്കുന്നത്. രാത്രി 10 മണിയ്ക്ക് ഫോണില്‍ സംസാരിച്ചിരുന്നതായി സുഭദ്ര കണ്ടിരുന്നു. അമ്മയ്ക്ക് ഭക്ഷണവുമായി എത്താറുള്ള രോഹിണി അന്ന് രാത്രിയുടെ രാവിലെയും കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.പിന്നീട് വീടിന് സമീപത്ത് നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്


രാത്രി 12 നും പുലര്‍ച്ചെ 4 മണിയ്ക്കും മകളുടെ വീട്ടിലെ ബെല്‍ അടിച്ചെങ്കിലും രോഹിണി പ്രതികരിച്ചിരുന്നില്ലെന്ന് സുഭദ്ര പറയുന്നു. രാത്രി 12 ന് ശേഷം കൊല്ലപ്പെട്ടതായാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

 കാന്‍സര്‍ വിഭാഗം ഡോക്ടര്‍

കാന്‍സര്‍ വിഭാഗം ഡോക്ടര്‍


ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാന്‍സര്‍ വിദഗ്ദയായിരുന്നു ഡോക്ടര്‍. ചെട്ട്‌പെട്ടിലെ വിഎസ് ഹോസ്പിറ്റലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ സുഭദ്രയും ഡോക്ടറായിരുന്നു.

 കുടുംബം

കുടുംബം


ചെന്നൈ കോര്‍പറേഷനിലായിരുന്നു രോഹിണിയുടെ അമ്മ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ജോണ്‍ കുരുവിള വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മരിച്ചു. ഏകമകള്‍ രശ്മി നിവേദിത ചെന്നൈയില്‍ മാറി താമസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+