ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!
ബന്ധുക്കളും സഹപാഠികളും ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുമായ യുവ ഡോക്ടര്‍മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബഹ്റിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ഡോക്ടര്‍മാരേയാണ് ശനിയാഴ്ച രാത്രിയോടെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ ഡോ ഷംലീന മുഹമ്മദ് സലീം (34) ഡോ ഇബ്രാഹിം റാവുത്തര്‍ (34) എന്നിവരാണ് മരിച്ചത്.

ഇബ്രാഹിമന്‍റെ ഭാര്യ ശനിയാഴ്ച പുറത്തുപോയി വന്നപ്പോള്‍ ഫ്ളാറ്റിന്‍റെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ആശുപത്രിയില്‍ ഇരുവരും കഴിഞ്ഞ മൂന്ന് ദിവസമായി ജോലിക്കെത്തിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇബ്രാഹിന് ഭാര്യയും മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. നാലു വയസുള്ള മകളുണ്ട്. ഷംലീന യുടെ പിതാവും ബഹ്റിനില്‍ തന്നെ ഡോക്ടറാണ്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications