മലയാളി പുലിയല്ലേ; കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് ലണ്ടന്‍ മലയാളി
ആലപ്പുഴ: ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി. ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ചതോടെ വിമാനത്തില്‍ യാത്രയും തുടങ്ങി.
കുടുംബവുമായി ഒന്നിച്ച് യാത്രചെയ്യാനാണ് മലയാളി എന്‍ജിനീയര്‍ സ്വന്തം വിമാനം നിര്‍മിച്ചെടുത്തത്. മുന്‍ എംഎല്‍എ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷന്‍ ആണ് സ്വന്തമായി വിമാനം നിര്‍മിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് അദ്ദേഹം ഈ വിമാനത്തില്‍ പറന്നിട്ടുണ്ട്. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന തരം പ്ലെയ്‌നാണ് അശോക് നിര്‍മ്മിച്ചിട്ടുള്ളത്.

കോവിഡ് ലോക്ഡൗണ്‍ സമയത്താണ് വിമാനം നിര്‍മിക്കാനുള്ള ആശയം മനസ്സില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ അശോക് പറഞ്ഞു. ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ ഇദ്ദേഹം പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു.

മേയില്‍ തുടങ്ങിയ നിര്‍മാണം 2021 നവംബര്‍ 21നു പൂര്‍ത്തിയായി. ലൈസന്‍സ് ലഭിക്കാന്‍ 3 മാസത്തെ പരീക്ഷണ പറക്കല്‍. കഴിഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കല്‍ ലണ്ടനില്‍, 20 മിനിറ്റ്.മേയ് 6 നു കുടുംബത്തോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.

ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.
Recommended Video

ഇംഗ്ലണ്ടില്‍ നിന്നാണ് ഇദ്ദേഹം ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദാന്തര ബിരുദം നേടുന്നത്. ഹോണ്ടയില്‍ ജോലി ലഭിച്ചു. ഇതിന് പിന്നാലെയാണ് ഫോഡ് കമ്പനിയില്‍ എത്തുന്നത്.അശോകിന്റെ ഈ നേട്ടം മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്..എവിടെ ചെന്നാലും മലയാളി കൊല മാസ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.












Click it and Unblock the Notifications