ദ്രോണാചാര്യ പുരസ്ക്കാരം മലയാളിയായ ജോസ് ജേക്കബിന്
ദില്ലി: മലയാളിയായ തുഴച്ചില്‍ പരിശീലകന് ദ്രോണാചാര്യ പുരസ്‌ക്കാരം. സായിയുടെ തുഴച്ചില്‍ പരിശീലകനായ ജോസ് ജേക്കബിനാണ് ദ്രോണാചാര്യ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. രാജ്യത്തെ ഏറ്റവും മികച്ച കായിക പരിശീലകനാണ് ദ്രോണാചാര്യ പുരസ്‌ക്കാരം സമ്മാനിയ്ക്കുന്നത്.
കേന്ദ്ര കായിക മന്ത്രാലയമാണ് ദ്രോണചാര്യ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒഡീഷ റോവിംഗ് കോച്ചാണ് ജോസ് ജേക്കബ്. ഇദ്ദേഹമടക്കം നാല് മലയാളികളെയാണ് ദ്രോണാചാര്യ പുരസ്‌ക്കാരത്തിന് പരിഗണിച്ചിരുന്നത്.

കേന്ദ്ര കായികമന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ജോസ് ജേക്കബ്. ജോസ് ജേക്കബിന്റെ ശിഷ്യന്‍മാര്‍ ഇരുപതോളം രാജ്യാന്തര മെഡലുകള്‍ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോസ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications