കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവതിയും സഹപാഠിയും മുങ്ങിമരിച്ചു...

മരിച്ച രണ്ടുപേരും അഹമ്മദാബാദ് മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർത്ഥികളാണ്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി/പനാജി: ഗോവയിലെ ബീച്ചിൽ മലയാളി യുവതിയടക്കം രണ്ട് പേർ മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശി അനൂജ സൂസൻ പോൾ(22) ബെംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വർ(23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഗോവയിലെ കണ്ടോലിം ബീച്ചിലാണ് സംഭവമുണ്ടായത്.

കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...

വനിതാ എസ്ഐയുടെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ; സമരത്തിനിടെ പരസ്യമായി അപമാനിച്ചു, വീഡിയോവനിതാ എസ്ഐയുടെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ; സമരത്തിനിടെ പരസ്യമായി അപമാനിച്ചു, വീഡിയോ

മരിച്ച രണ്ടുപേരും അഹമ്മദാബാദ് മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർത്ഥികളാണ്. ക്രാഫ്റ്റിങ് ക്രിയേറ്റിവ് കമ്മ്യൂണിക്കേഷൻ ബാച്ചിലെ വിദ്യാർത്ഥികൾ അഞ്ചുദിവസത്തെ വിനോദയാത്രയ്ക്കാണ് ഗോവയിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കണ്ടോലിം ബീച്ചിലെത്തിയ വിദ്യാർത്ഥികൾ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു.

anujasusanpaul

വിനോദയാത്രാ സംഘത്തിലെ നാലു പേരാണ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയത്. ഇതിൽ രണ്ട് പേരെ മറ്റു വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ അനൂജയെയും ഗുറാം ചെഞ്ചു സായിയെയും മറ്റുള്ളവർക്ക് രക്ഷിക്കാനായില്ല. കടലിൽ നിന്ന് ഇരുവരെയും കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അഞ്ചു ദിവസത്തെ വിനോദയാത്രയ്ക്കാണ് മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർത്ഥികൾ ചൊവ്വാഴ്ച ഗോവയിലെത്തിയത്. ഗോവയിലെ സന്ദർശനത്തിന് ശേഷം ശനിയാഴ്ച തിരികെ മടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

English summary
malayali girl drown in goa beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X