Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ സ്റ്റേജ്‌ഷോയുടെ മറവില്‍ നടക്കുന്നത്...!! കെണിയില്‍ മലയാളി നര്‍ത്തകിയും..!! ഞെട്ടിക്കും..!!

കാസര്‍കോഡ്: ദുബായില്‍ സ്‌റ്റേജ് ഷോകളുടെ മറവില്‍ വന്‍പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം. സ്റ്റേജ് ഷോകളില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സംഘം പെണ്‍കുട്ടികളെ വലയിലാക്കുന്നത്. മലയാളിയായ പെണ്‍കുട്ടി സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.

Read Also: ജയലളിതയുടെ മരണശേഷവും ദുരൂഹതകളൊഴിയുന്നില്ല..!! കാവല്‍ക്കാരനെ കൊന്നവനും കൊല്ലപ്പെട്ടു...!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

പെൺകുട്ടിയെ രക്ഷപ്പെടുത്തി

സ്‌റ്റേജ് ഷോയുടെ പേരില്‍ പെണ്‍വാണിഭസംഘം ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയാണ് രക്ഷപ്പെട്ടത്. പത്തൊന്‍പത്കാരിയായ പെണ്‍കുട്ടി കാസര്‍കോഡ് സ്വദേശിനിയാണ്. അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗമായ ബിജു കരുനാഗപ്പള്ളിയുടെ ഇടപെടല്‍ വഴിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

സ്റ്റേജ് ഷോയുടെ മറവിൽ

രവി എന്ന ഇടനിലക്കാരനാണ് പെണ്‍കുട്ടിയെ ദുബായിലെ പെണ്‍വാണിഭ സംഘത്തിന് എത്തിച്ച് നല്‍കിയത്. ഷോ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇയാള്‍ കബളിപ്പിച്ചത്. ഏപ്രില്‍ 23നാണ് സംഭവം.

ചതി മനസ്സിലായപ്പോൾ

എന്നാല്‍ അവിടെയെത്തിയപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ടതായി പെണ്‍കുട്ടിക്ക് മനസ്സിലായത്. പലര്‍ക്കും വില്‍ക്കാനായാണ് തന്നെ എത്തിച്ചിരിക്കുന്നതെന്ന് മനസ്സിലായതോടെ പെണ്‍കുട്ടി വിവരം ആദ്യം ഭര്‍ത്താവിനെ ഫോണ്‍ വഴി അറിയിച്ചു.

പോലീസ് ഇടപെട്ടു

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കാസര്‍കോഡ് ജില്ലാ പോലീസ് മേധാവി കെജി സൈമണിനെ വിവരം അറിയിച്ചു. പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടി വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ കമ്മ്യൂണിറ്റി പോലീസ് അംഗമായ ബിജു കരുനാഗപ്പള്ളിയെ അറിയിക്കുകയായിരുന്നു.

കെണിയിൽ നിരവധി പെൺകുട്ടികൾ

ബിജുവും പോലീസും ചേര്‍ന്ന് പെണ്‍കുട്ടിയെ പൂട്ടിയിട്ട സ്ഥലം കണ്ടെത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തി. മലയാളിയായ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+