കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണയാള്‍... ഐസിസിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍; ചിത്രം പുറത്ത്‌

Google Oneindia Malayalam News

തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അബു താഹിറിന്റെ പുതിയ ചിത്രം പുറത്ത്. ജനം ടിവിയാണ് ചിത്രം പുറത്ത് വിട്ടിരിയ്ക്കുന്നത്.

എന്‍ഡിഎഫിന്റെ മുഖപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന അബു താഹിര്‍ ഗള്‍ഫില്‍ നിന്നാണ് സിറിയയിലേയ്ക്ക് പോയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അബു താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉദ്ധരിച്ച് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു കാര്യമാണ്.

അല്‍ ഖ്വായ്ദയുടെ സിറിയയിലെ സംഘടനയായ അല്‍ നുസ്രയിലാണ് അബു താഹിര്‍ ഉള്ളതെന്നാണ് ജനം ടിവിയുടെ റിപ്പോര്‍ട്ട്.

ഐസിസോ അല്‍ ഖ്വായ്ദയോ

ഐസിസോ അല്‍ ഖ്വായ്ദയോ

രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം അബു താഹിര്‍ ഐസിസിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.(ചിത്രത്തിന് കടപ്പാട്: ജനം ടിവി)

 ജനം ടിവി പറയുന്നത്

ജനം ടിവി പറയുന്നത്

അബു താഹിര്‍ ഐസിസിലല്ല അല്‍ നുസ്രയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നാണ് ജനം ടിവിയുടെ റിപ്പോര്‍ട്ട്.(ചിത്രത്തിന് കടപ്പാട്: ജനം ടിവി)

തെളിവെന്ത്

തെളിവെന്ത്

അബു താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ജനം ടിവി ഇതിന് തെളിവായി ഉദ്ധരിയ്ക്കുന്നത്.

അല്‍ നുസ്രയുടെ പതാക

അല്‍ നുസ്രയുടെ പതാക

ചിത്രത്തില്‍ അബു താഹിറിന്റെ പിറകില്‍ കാണുന്നത് അല്‍ നുസ്രയുടെ അടയാളമാണെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.(ചിത്രത്തിന് കടപ്പാട്: ജനം ടിവി)

വ്യാജ ഖലീഫ

വ്യാജ ഖലീഫ

ഐസിസ് പറയുന്ന ഖലീഫയും ഖിലാഫത്തും വ്യാജമാണെന്ന് അബു താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ടെന്നാണ് ജനം ടിവിയുടെ റിപ്പോര്‍ട്ട്.

 മുസ്ലീമിന്റെ രക്തം

മുസ്ലീമിന്റെ രക്തം

ദീന്‍ അറിയാത്തതുകൊണ്ടുതന്നെ ബാഗ്ദാദിയ്ക്കും കൂട്ടര്‍ക്കും ഇസ്ലാമിന്റെ രക്തത്തിന്റെ പവിത്രത അറിയില്ല. കാഫിറിനേക്കാളും മുസ്ലീമിനോട് കാഠിന്യം വച്ചുപുലര്‍ത്തുന്ന ഈ വ്യജ ഖലീഫയാണോ മുസ്ലീമിന്റെ സംരക്ഷകനാകുന്നതെന്നും അബു താഹിര്‍ ഫേസ്ബുക്കില്‍ ചോദിയ്ക്കുന്നുണ്ടത്രെ.

English summary
Malayali Journalist in ISIS: Janam TV releases new picture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X